December 10, 2023

‘ദുബൈയിൽ നൈറ്റ് ലൈഫ് എൻജോയ് ചെയ്‌ത്‌ നടി സാനിയ ഇയ്യപ്പൻ, ഹോട്ടെന്ന് ആരാധകൻ..’ – ഫോട്ടോസ് വൈറൽ

നൃത്ത റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വന്ന് പിന്നീട് സിനിമയിൽ ബാലതാരമാവുകയും അതിന് ശേഷം നായികയായും സഹറോളുകളിൽ അഭിനയിക്കുകയും ചെയ്‌ത്‌ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിൽ പങ്കെടുത്ത് മലയാളികൾക്ക് സുപരിചിതയായ സാനിയ അതിന് ശേഷം ഒന്ന് രണ്ട സിനിമകളിൽ ബാലതാരമായി അഭിനയിച്ചു.

പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളായ ക്വീൻ എന്ന സിനിമയിൽ സാനിയ ആദ്യമായി നായികയായി അരങ്ങേറുകയും ചെയ്തു. ഇന്നും ക്വീനിലെ ചിന്നു എന്ന കഥാപാത്രം പ്രേക്ഷകർക്ക് പെട്ടന്ന് മനസ്സിലേക്ക് ഓടിയെത്തുന്ന ഒന്നാണ്. ആ സിനിമയ്ക്ക് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചു. ഇന്ന് മലയാള സിനിമയിലെ ഫാഷൻ സെൻസേഷനായി സാനിയ മാറി കഴിഞ്ഞിരിക്കുകയാണ്.

സാനിയയുടെ കോസ്റ്റിയൂം സെൻസ് എന്ന് പറയുന്നത് വളരെ മികച്ചതാണ്. ഓരോ കഥാപാത്രത്തിലും സാനിയ അത് ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ വർഷമിറങ്ങിയ സാറ്റർഡേ നൈറ്റ് എന്ന സിനിമയിലും അത് പ്രകടമായിരുന്നു. കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയിലാണ് സാനിയ അവസാനമായി നായികയായത്. ലൂസിഫർ, പതിനെട്ടാം പടി, പ്രേതം 2, ദി പ്രീസ്റ്റ് എന്നീ സിനിമകളിൽ സാനിയ അഭിനയിച്ചിട്ടുമുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സാനിയ ദുബായ് നിന്നുള്ള ഫോട്ടോസാണ് കൂടുതലായി പങ്കുവെക്കുന്നത്. ദുബൈയിൽ രാത്രി ലൈഫ് എൻജോയ് ചെയ്യുന്ന സാനിയയെ ചിത്രങ്ങളിൽ കാണാനും സാധിക്കും. ഐറിസ് ദുബായ് എന്ന സ്ഥലത്ത് വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സാനിയ തന്നെയാണ് ഫോട്ടോസ് പങ്കുവച്ചത്. സാനിയയുടെ സുഹൃത്തും താരത്തിനൊപ്പം ദുബൈയിലേക്ക് പോയിരുന്നുവെന്ന് ആദ്യ പോസ്റ്റിൽ നിന്ന് വ്യക്തമാണ്.