‘ഹീര സ്വർഗ്ഗത്തിലെ റാണി.. ഗ്രീക്ക് ദേവതയായി തിളങ്ങി നടി സാനിയ ഇയ്യപ്പൻ..’ – ഫോട്ടോസ് കാണാം
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി അഭിനയിച്ച് സിനിമയിൽ തുടക്കം കുറിച്ച് വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി അരങ്ങേറിയ താരം ഇന്ന് സോഷ്യൽ മീഡിയയിലെ ഒരു ഗ്ലാമറസ് താരം കൂടിയാണ്. ഏത് തരം ഔട്ട്ഫിറ്റിൽ കിടിലം ലുക്കിലാണ് സാനിയയെ ആരാധകർക്ക് കാണാൻ സാധിക്കുക.
ഗ്രീക്ക് ഐതിഹ്യങ്ങളിൽ സ്യൂസിന്റെ ഭാര്യയും മൂത്ത സഹോദരിയുമാണ് ഹീരയായി ഇപ്പോൾ ആരാധകർക്ക് മുന്നിൽ ഒരു കിടിലം ഫോട്ടോഷൂട്ടായി എത്തിയിരിക്കുകയാണ്. ഗ്രീക്ക് ദേവതയായ ഹീര സ്വർഗ്ഗത്തിലെ റാണി എന്നാണ് അറിയപ്പെടുന്നത് തന്നെ. ആ കൺസെപ്റ്റിലാണ് സാനിയ പുതിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. പൊതുവേ വ്യത്യസ്തമായ ഇത്തരം ആശയങ്ങളിൽ താരം ചിത്രങ്ങൾ എടുക്കാറുണ്ട്.
വാഗമൺ ഹിൽ ടോപ്പിൽ വച്ചെടുത്തിരിക്കുന്ന ചിത്രങ്ങൾ കാണാൻ തന്നെ ഏറെ ഭംഗിയാണ്. ശരിക്കും ഒരു ദേവതയാണ് സാനിയായെന്ന് ആരാധകർ കമന്റുകൾ ഇടുന്നുണ്ട്. ആകാശത്ത് ഒരു വലിയ വളയത്തിന് ഉള്ളിൽ ഇരിക്കുന്ന രീതിയിലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ജിക്സൺ ഫ്രാൻസിസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
അതിമനോഹരമായ ഈ ചിത്രങ്ങളുടെ കൺസെപ്റ്റിനും താരത്തിന് മേക്കപ്പും സ്റ്റൈലിംഗും ചെയ്തിരിക്കുന്നത് ലക്ഷ്മി സനീഷാണ്. ഹൈലാൻഡർ ഗാരേജ് ആണ് പ്രൊഡക്ഷൻ. ഡേയ്‌സ്‌ലെ ബ്രൈഡൽസാണ് താരത്തിന്റെ അടിപൊളി ഔട്ട്ഹിറ്റിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. പൂക്കൾ കൊണ്ട് ആ വലിയ വളയം അലങ്കരിച്ചിരിക്കുന്നത് സുമംസ് ഫ്ലോറൽ എക്സ്പ്രഷൻസാണ്.