മലയാള സിനിമയിലെ യുവനടിമാരിൽ ഏറ്റവും ഗ്ലാമറസായി കാണപ്പെടുന്ന ഒരു നായികയാണ് നടി സാനിയ. പതിനാറാം വയസ്സിൽ സിനിമയിൽ നായികയായ സാനിയ ഇപ്പോൾ തന്റെ ഇരുപത്തിയൊന്നാം ജന്മദിനം ആഘോഷിച്ച് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. ഒരുപാട് സിനിമകൾ ഒന്നും സാനിയ ചെയ്യുന്നില്ലെങ്കിൽ കൂടിയും മലയാളികളുടെ മനസ്സിൽ ഇടം നേടിക്കൊണ്ടിരിക്കാൻ സജീവമായി നിൽക്കാറുണ്ട്.
സാനിയ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ്. തന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ സാനിയ തായ്ലാൻഡിൽ നിന്നുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ കുടുംബത്തിന് ഒപ്പം ഒരിക്കൽ സാനിയ തായ്ലൻഡിൽ പോയിട്ടുണ്ടായിരുന്നു. അന്ന് ആരാധകരെ ഗ്ലാമറസ് ചിത്രങ്ങളിലൂടെ കൈയിലെടുത്ത സാനിയ ഇന്നും അതിന് മാറ്റം വരുത്തിയിട്ടില്ല. വെള്ള നിറത്തിലെ ഔട്ട് ഫിറ്റിലാണ് സാനിയ ഹോട്ടായി കാണപ്പെട്ടത്.
ഒരു ബാത്ത് ടാബിനുള്ളിൽ ഇരിക്കുന്ന ചിത്രങ്ങളാണ് ഇവ. പിന്നിൽ അതിമനോഹരമായ ഒരു വ്യൂവും ഉണ്ട്. ഫുകെറ്റ് എന്ന സ്ഥലത്ത് വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അത് കണ്ട് ആസ്വദിക്കുന്ന സാനിയയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. ഒരു ആപ്പിന്റെ പ്രൊമോഷന്റെ ഭാഗമായി സാനിയ രണ്ട് ആഴ്ച മുമ്പ് തായ്ലൻഡിൽ പോയിരുന്നു. അന്ന് പോയപ്പോഴുള്ള ചിത്രങ്ങളാണോ അതോ വീണ്ടും പോയതാണോ എന്ന് വ്യക്തമല്ല.
“ഒരു ദിവസം നിങ്ങളുടെ സ്വപ്നങ്ങളിൽ മാത്രം നിലനിൽക്കുമെന്ന് നിങ്ങൾ കരുതുന്ന സ്ഥലങ്ങൾ നിങ്ങൾ സന്ദർശിക്കും..”, എന്ന ക്യാപ്ഷനോടെയാണ് സാനിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സാനിയയുടെ ഇരുപത്തിയൊന്നാം ജന്മദിനം. ഏത് വേഷത്തിൽ വന്നാലും ഹോട്ട് ലുക്കാണ് സാനിയയ്ക്ക് എന്ന് താരത്തിന്റെ ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.