സിനിമയിലും സീരിയലുകളിൽ ബാലതാരമായി അഭിനയിക്കുന്ന താരങ്ങളെ പ്രേക്ഷകർ ഏറെ ഉറ്റുനോക്കാറുണ്ട്. അവർ ഒരുപക്ഷേ സിനിമയിലോ സീരിയലിലോ തന്നെ നായകനോ നായികയോ ആയിയൊക്കെ അഭിനയിക്കുന്നത് കാണാൻ കഴിയുമെന്ന് പ്രേക്ഷകർ വിചാരിക്കുന്നത്. അതുപോലെ പലരുടെ കരിയറിൽ സംഭവിച്ചിട്ടുമുണ്ട്. വലിയ താരങ്ങളായി അവരൊക്കെ അഭിനയത്തിലൂടെ മാറിയിട്ടുണ്ട്.
ഇത്തരത്തിൽ ബാലതാര വേഷങ്ങളിൽ ശ്രദ്ധനേടി കഴിഞ്ഞ ഒരാളാണ് സാനിയ ബാബു. നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സാനിയ, പിന്നീട് ടെലിവിഷൻ സീരിയലുകളിലും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ മകളായി ഗാനഗന്ധർവനിൽ തിളങ്ങിയ ശേഷം സാനിയയ്ക്ക് ഒരുപാട് മലയാളികളുടെ മനസ്സിലേക്ക് കയറികൂടാനും സാധിച്ചിരുന്നു.
ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന നമ്മൾ എന്ന പരമ്പരയിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത് സാനിയയാണ്. സ്കൂൾ വിദ്യാർത്ഥികളുടെ കഥ പറയുന്ന സീരിയലാണ് ഇത്. ഈ വർഷം പതിനെട്ട് വയസ്സ് പൂർത്തിയായ സാനിയ 2005 ഏപ്രിലാണ് ജനിച്ചത്. തൃശൂർ സ്വദേശിനിയായ സാനിയ സ്റ്റാർ, ജോ ആൻഡ് ജോ, പാപ്പൻ, നമോ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ സാനിയ സജീവമാണ്.
അഭിനയം കഴിഞ്ഞാൽ യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് സാനിയയെന്ന് സോഷ്യൽ മീഡിയ ശ്രദ്ധിച്ചാൽ മനസിലാകും. ഇപ്പോൾ ഗോവയിൽ അടിച്ചുപൊളിക്കാൻ വേണ്ടി പോയിരിക്കുകയാണ് സാനിയ. ഗോവയിൽ നിന്നുള്ള ദൃശ്യങ്ങളും ഫോട്ടോസും സാനിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ടായിരുന്നു. ബീച്ചിൽ ഹോട്ട് ലുക്കിൽ നിൽക്കുന്ന ഫോട്ടോയും അവിടെയുള്ള സ്ഥലങ്ങൾ ചുറ്റിക്കറങ്ങിയ വീഡിയോയും സാനിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.
View this post on Instagram