December 10, 2023

‘അതിരപ്പള്ളിയിൽ വനത്തിലൂടെ കറങ്ങി നടന്ന് ബാലതാരമായി തിളങ്ങിയ സാനിയ ബാബു..’ – ഫോട്ടോസ് വൈറൽ

സിനിമകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുന്ന ഒരുപാട് താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ബാലതാരമായി അഭിനയിക്കുന്നവർ സോഷ്യൽ മീഡിയയുടെ വരവോടെ സമൂഹ മാധ്യമങ്ങളിൽ ചെറുപ്പത്തിൽ തന്നെ ഒരുപാട് ആരാധകരെയും ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ സിനിമയിൽ ഒരു നല്ല വേഷം ചെയ്താൽ പോലും അവർക്ക് പിന്തുണ ലഭിക്കുകയും ചെയ്യും.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലെയുള്ള പ്ലാറ്റുഫോമുകളുടെ വരവോടെയാണ് കുട്ടി താരങ്ങൾക്ക് വരെ ഇങ്ങനെ ആരാധകരെ ലഭിച്ചു തുടങ്ങിയത്. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാനിയ ബാബു. നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ചിത്രത്തിലാണ് സാനിയ ആദ്യമായി അഭിനയിക്കുന്നത്. അതിന് മുമ്പ് ടെലിവിഷൻ സീരിയലുകളിൽ സാനിയ അഭിനയിച്ചിട്ടുണ്ട്.

കാണാക്കുയിൽ, ഇളയവൾ ഗായത്രി, ഒറ്റച്ചിലമ്പ്, സീത തുടങ്ങിയ സീരിയലുകളിൽ സാനിയ ബാലതാരമായി അഭിനയിച്ചട്ടുണ്ട്. മമ്മൂട്ടിയുടെ മകളായി ഗാനഗന്ധർവൻ എന്ന സിനിമയിൽ അഭിനയിച്ച ശേഷം സിനിമ പ്രേക്ഷകർക്ക് ഇടയിലും സാനിയ അറിയപ്പെട്ട് തുടങ്ങി. മൈക്കിൾസ് കോഫി ഹൌസ്, നമോ, സ്റ്റാർ, ജോ ആൻഡ് ജോ തുടങ്ങിയ സിനിമകളിൽ സാനിയ അഭിനയിച്ചിട്ടുണ്ട്.

കുട്ടി താരമായി സിനിമകളിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന സാനിയ വൈകാതെ തന്നെ സിനിമയിൽ നായികയാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. തന്റെ ഷൂട്ടിംഗ് തിരക്കുകൾക്ക്‌ ഇടവേള എടുത്തുകൊണ്ട് അതിരപ്പള്ളിയിൽ അടിച്ചുപൊളിക്കാൻ പോയിരിക്കുകയാണ് സാനിയ ഇപ്പോൾ. വനത്തിനുള്ളിൽ നിൽക്കുന്ന ചിത്രങ്ങൾ സാനിയ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുമുണ്ട്.