ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് സാനിയ ബാബു. നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന സിനിമയിലൂടെയാണ് സാനിയ അഭിനയത്തിലേക്ക് വരുന്നത്. പിന്നീട് ടെലിവിഷൻ സീരിയലുകളിലും സജീവമായി ഇളയവൾ ഗായത്രി, കാണാക്കുയിൽ, ഒറ്റച്ചിലമ്പ്, സീത തുടങ്ങിയ പരമ്പരകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. തമിഴിലും സാനിയ അഭിനയിച്ചിട്ടുണ്ട്.
സിനിമകളിൽ സാനിയ കൂടുതൽ ശ്രദ്ധനേടുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകളായി ഗാനഗന്ധർവൻ എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ്. അത് കഴിഞ്ഞ് പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തിയ സ്റ്റാർ എന്ന സിനിമയിലും സാനിയ തിളങ്ങിയിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ജോ ആൻഡ് ജോ’ എന്ന സൂപ്പർഹിറ്റ് സിനിമയിലെ ‘നിമ്മി’ വാവ എന്ന കഥാപാത്രമാണ് ആരാധകരെ നേടി കൊടുത്തത്.
സുരേഷ് ഗോപിയുടെ പാപ്പൻ എന്ന സിനിമയിലും സാനിയ ചെറിയ ഒരു വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ പുതിയതായി ആരംഭിച്ച, നമ്മൾ എന്ന പരമ്പരയിലാണ് സാനിയ ഇപ്പോൾ അഭിനയിക്കുന്നത്. അതിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിക്കുന്നത്. സ്കൂൾ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവങ്ങളും സുഹൃത്തുക്കളുടെ കഥയുമാണ് അതിൽ പറയുന്നത്.
ഇപ്പോഴിതാ സാനിയ ഉഡുപ്പി ബീച്ചിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. പുതിയ സ്റ്റൈലിഷ് ഔട്ട് ഫിറ്റ് ധരിച്ചാണ് സാനിയ ബീച്ചിൽ നിൽക്കുന്നത്. ഹോട്ട് ലുക്കാണല്ലോ എന്നാണ് ആരാധകർ കമന്റുകൾ ഇട്ടിരിക്കുന്നത്. ഇത് കൂടാതെ ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന സാനിയ സിനിമയിലും അത്തരം റോളുകളിൽ തിളങ്ങുമെന്നാണ് ആരാധകർ പറയുന്നത്.