ടെലിവിഷൻ സീരിയലുകളിലൂടെ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തുന്ന ഒരുപാട് മലയാളത്തിലുണ്ടായിട്ടുണ്ട്. സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ പ്രേക്ഷകർക്ക് സുപരിചിതരാകാൻ ഇവർക്ക് സാധിക്കാറുണ്ട്. ടെലിവിഷൻ മേഖലയിൽ ചെറിയ ബാലതാര വേഷം ചെയ്തു മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് സാനിയ ബാബു. അത് കഴിഞ്ഞ് ചെറിയ സിനിമകളിലും സാനിയ അഭിനയിച്ചു.
കാണാക്കുയിൽ, ഇളയവൾ ഗായത്രി, ഒറ്റച്ചിലമ്പ്, സീത തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച സാനിയ പിന്നീട് നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന സിനിമയിൽ അഭിനയിച്ച് അവിടെയും അരങ്ങേറി. അതിന് ശേഷം രമേശ് പിഷാരടിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ഗാനഗന്ധർവൻ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ച ശേഷമാണ് സാനിയ തിരിച്ചറിഞ്ഞ് തുടങ്ങിയത്.
കഴിഞ്ഞ വർഷമിറങ്ങിയ ജോ ആൻഡ് ജോ എന്ന ചിത്രത്തിലെ നിമ്മി എന്ന കഥാപാത്രം ചെയ്ത ശേഷമാണ് സാനിയയ്ക്ക് ഒരുപാട് ആരാധകരെ ലഭിച്ചു തുടങ്ങിയത്. അതിന് ശേഷം സ്റ്റാർ, പാപ്പൻ തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ച് തിളങ്ങി നിൽക്കുന്ന സാനിയ ടെലിവിഷൻ രംഗത്തും സജീവമാണ്. ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന നമ്മൾ സീരിയലിൽ സാനിയ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
ഈ കഴിഞ്ഞ ദിവസം പുനലൂർ പൊളി ടെക്‌നിക് കോളേജിന്റെ ആർട്സ് ഫെസ്റ്റിവലിന് മുഖ്യാതിഥികളിൽ ഒരാളായി എത്തിയ സാനിയ ആയിരുന്നു. അവിടെ എത്തിയ ലുക്കിലുള്ള സാനിയയുടെ ഫോട്ടോസ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ഹോട്ട് ലുക്ക് എന്നാണ് ആരാധകർ പറയുന്നത്. റീൽസ് ഫെയിം ആർദ്ര ഉണ്ണിയും ചടങ്ങിൽ ഒരു അതിഥി ആയിരുന്നു. ഇരുവരും ഒരുമിച്ച് വേദിയിൽ ഡാൻസും ചെയ്തു.