സിനിമ, സീരിയൽ രംഗത്ത് ഈ കാലഘട്ടത്തിൽ ബാലതാരമായി അഭിനയിക്കുന്ന താരങ്ങളെ പ്രേക്ഷകർ ഏറെ ഉറ്റുനോക്കാറുണ്ട്. അവരുടെ അഭിനയം മാത്രം, സോഷ്യൽ മീഡിയയിൽ സാന്നിദ്ധ്യവും ധാരാളം ആരാധകരെ നേടി കൊടുക്കാൻ കാരണം ആവാറുണ്ട്. സിനിമയിലും സീരിയലുകളിലും ഒരേപോലെ സജീവമായി ബാലതാരമായി അഭിനയിച്ച് ഇപ്പോൾ തിളങ്ങി നിൽക്കുന്ന ഒരാളാണ് സാനിയ ബാബു.
നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സാനിയ, ടെലിവിഷൻ പരമ്പരകളായ കാണാക്കുയിൽ, ഇളയവൾ ഗായത്രി, സീത തുടങ്ങിയ പരമ്പരകളിലൂടെ ജനശ്രദ്ധ നേടി. മമ്മൂട്ടിയുടെ മകളായി ഗാനഗന്ധർവൻ എന്ന സിനിമയിലും സാനിയ അഭിനയിച്ചു. കഴിഞ്ഞ വർഷം തിയേറ്ററിൽ ഇറങ്ങിയ സൂപ്പർഹിറ്റായ ജോ ആൻഡ് ജോയിലും ശ്രദ്ധേയമായ ഒരു വേഷം സാനിയ ചെയ്തിട്ടുണ്ട്.
നിമ്മി എന്ന ആ കഥാപാത്രത്തിലൂടെ ഒരുപാട് യുവാക്കളുടെ മനസ്സിൽ ഇടം നേടാൻ സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്. 2005-ലാണ് സാനിയയുടെ ജനനം. ഇപ്പോൾ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റായി മാറിയ നമ്മൾ എന്ന പരമ്പരയിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രം സാനിയ ചെയ്യുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഫോട്ടോഷൂട്ടുകളും മറ്റ് ചിത്രങ്ങളും സാനിയ പോസ്റ്റ് ചെയ്യുന്നത് കൊണ്ട് ആരാധകരുണ്ട്.
ഇപ്പോഴിതാ സാനിയ ബാബു നീല സാരിയുടുത്ത് പാടത്ത് നിൽക്കുന്ന മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. എന്ത് ഭംഗിയാണ് സാനിയയെ ഈ വേഷത്തിൽ കാണാൻ എന്ന് ആരാധകരും അഭിപ്രായപ്പെടുന്നു. സാരിയിലും ഹോട്ട് ലുക്ക് തോന്നിക്കുന്നുണ്ടെന്ന് വേറെ ചിലർ കമന്റ് ഇട്ടിട്ടുമുണ്ട്. സാനിയ ഇയ്യപ്പനെക്കാൾ ഭംഗി ഈ സാനിയ ബാബുവിനുണ്ടെന്നും ഒരാൾ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്.