ടെലിവിഷൻ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് സിനിമയിലും ബാലതാരമായി അരങ്ങേറി ഒരുപാട് ആരാധകരെ ചെറിയ പ്രായത്തിൽ തന്നെ സ്വന്തമാക്കിയ ഒരാളാണ് സാനിയ ബാബു. നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന സിനിമയിലാണ് സാനിയ ആദ്യമായി അഭിനയിക്കുന്നത്. പക്ഷേ മമ്മൂട്ടിയുടെ മകളുടെ റോളിൽ അഭിനയിച്ച ശേഷമാണ് സാനിയ മലയാളികളുടെ ശ്രദ്ധനേടിയെടുക്കുന്നത്.
രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവൻ എന്ന സിനിമയിലാണ് സാനിയ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചത്. അതിന് ശേഷം ഒരുപാട് അവസരങ്ങൾ സാനിയയ്ക്ക് ലഭിച്ചു. സീത, കാണാക്കുയിൽ, ഇളയവൾ ഗായത്രി, ഒറ്റച്ചിലമ്പ് തുടങ്ങിയ പരമ്പരകളിൽ സാനിയ വേഷം ചെയ്തിട്ടുണ്ട്. പാപ്പൻ, ജോ ആൻഡ് ജോ, സ്റ്റാർ തുടങ്ങിയ മലയാള സിനിമകളിലും സാനിയ ബാലതാരമായി വേഷം ചെയ്തിട്ടുണ്ട്.
ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന നമ്മൾ എന്ന പരമ്പരയിൽ സാനിയ അഭിനയിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട വേഷമാണ് സാനിയ ചെയ്യുന്നത്. റേറ്റിംഗിൽ ഏറെ മുന്നിലുള്ള പരമ്പരയാണ് ഇത്. പതിനെട്ട് വയസ്സുകാരിയായ സാനിയ വൈകാതെ തന്നെ സിനിമയിലും നായികയായി അഭിനയിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ ലുക്കും സാനിയയ്ക്ക് ഉണ്ടെന്ന് ഇപ്പോഴേ ആരാധകർ പറയുന്നുണ്ട്.
ഈ കഴിഞ്ഞ ദിവസം സാനിയ സമൂഹ മാധ്യമത്തിൽ പങ്കുവച്ച തന്റെ പുതിയ ഫോട്ടോസാണ് ആരാധകരുടെ മനസ്സിൽ ഇടം നേടിയിരിക്കുന്നത്. നീല ഷോർട്സും ടിഷർട്ടുമാണ് സാനിയ ധരിച്ചിരിക്കുന്നത്. എന്തൊരു സ്റ്റൈൽ, ക്യൂട്ട്, നല്ല ഷെയ്പ്പ് തുടങ്ങിയ കമന്റുകളുമായി ആരാധകരും എത്തി. മീര ജാസ്മിൻ നായികയായി പ്രധാന വേഷത്തിൽ എത്തുന്ന ക്വീൻ എലിസബത്ത് എന്ന സിനിമയാണ് സാനിയയുടെ അടുത്ത ചിത്രം.