ബാലതാരമായി സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്ന താരങ്ങളെ എന്നും പ്രേക്ഷകർ ഉറ്റുനോക്കാറുണ്ട്. അവർ പിന്നീട് സിനിമയിലോ സീരിയലുകളിലോ പ്രധാന റോളുകളിൽ അഭിനയിച്ച് തിരിച്ചുവരവ് നടത്താറുണ്ട്. ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായ ബാലതാരമാണ് സാനിയ ബാബു. അതിന് ശേഷം സിനിമയിലും സാനിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
ഒറ്റച്ചിലമ്പ്, കാണാക്കുയിൽ, ഇളയവൾ ഗായത്രി, സീത തുടങ്ങിയ പരമ്പരകളിൽ സാനിയ അഭിനയിച്ചിട്ടുണ്ട്. നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും കയറിയ സാനിയ അവിടെ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഗാനഗന്ധർവനിൽ മമ്മൂട്ടിയുടെ മകളായി സാനിയ അഭിനയിച്ചിട്ടുണ്ട്. അത് കഴിഞ്ഞ് വേറെയും സിനിമകളിൽ സാനിയ അഭിനയിക്കുകയും ശ്രദ്ധനേടുകയും ചെയ്തു.
സ്റ്റാർ, നമോ, പാപ്പൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച സാനിയ ജോ ആൻഡ് ജോയിലെ നിമ്മി എന്ന കഥാപാത്രത്തിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ടെലിവിഷൻ സീരിയലായ നമ്മളിലാണ് സാനിയ അഭിനയിക്കുന്നത്. ഗ്ലാമറസ് ഷൂട്ടുകൾ ചെയ്യുന്ന കാര്യത്തിലും പലപ്പോഴും സാനിയ ആരാധകരുടെ മനസ്സ് കീഴടക്കിയിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ പതിനെട്ടാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് സാനിയ. സുഹൃത്തുകൾക്ക് ഒപ്പം ഒരു കിടിലം പാർട്ടി ഒരുക്കി കേക്ക് മുറിച്ചാണ് സാനിയ ജന്മദിനം ആഘോഷിച്ചത്. കറുപ്പ് നിറത്തിലെ ഗൗണിലാണ് ജന്മദിനത്തിൽ സാനിയ തിളങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചു കഴിഞ്ഞു. ജെയ്സൺ ജേക്കബ് ആണ് ഫോട്ടോസും വീഡിയോയും എടുത്തിരിക്കുന്നത്.