ടോവിനോ തോമസിന്റെ നായികയായി ‘തീവണ്ടി’ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നടി സംയുക്ത മേനോൻ. അതിന് മുമ്പ് പോപ്പ് കോൺ എന്ന സിനിമയിൽ സംയുക്ത അഭിനയിച്ചിട്ടുണ്ടെങ്കിലും കൂടുതൽ പ്രേക്ഷകരും സംയുക്തയെ ആദ്യമായി കാണുന്നത് തീവണ്ടിയിൽ അഭിനയിച്ച ശേഷമാണ്. സിനിമ ഗംഭീര വിജയമായി തീരുകയും ചെയ്തു.
പിന്നീടിങ്ങോട്ട് ഒരു അഭിനയത്രി എന്ന നിലയിലും ഒരു താരമെന്ന നിലയിലും സംയുക്ത തിരഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തീവണ്ടിക്ക് ശേഷം നിരവധി സിനിമകളിൽ നായികയായി സംയുക്ത അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും വരെ അഭിനയിച്ച് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി സംയുക്ത വളർന്നു വന്നു. ആരാധകരുടെ എണ്ണത്തിലും സംയുക്തയ്ക്ക് വലിയ വർധനവുണ്ടായി.
തീവണ്ടിക്ക് ശേഷം ടോവിനോയ്ക്ക് ഒപ്പം വേറെയും രണ്ട് സിനിമകളിൽ സംയുക്ത അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ നായികയായി കടുവ എന്ന സിനിമയാണ് സംയുക്തയുടെ മലയാളത്തിൽ അവസാനമായി ഇറങ്ങിയ സിനിമ. ബിംബിസാര എന്ന തെലുങ്ക് സിനിമയും ഗാലിപ്പട 2 എന്ന ആദ്യ കന്നഡ ചിത്രവും അതിന് ശേഷം റിലീസായവയാണ്. ധനുഷിന് ഒപ്പമുള്ള വാത്തിയാണ് സംയുക്ത അടുത്ത ചിത്രം.
ഓണമായത് കൊണ്ട് തന്നെ ആരാധകർ കാത്തിരുന്ന ട്രഡീഷണൽ ലുക്കിലുള്ള സംയുക്ത ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഒരു വീഡിയോ രീതിയിൽ സംയുക്ത തന്നെയാണ് പങ്കുവച്ചത്. പൂർണിമ ഇന്ദ്രജിത്തിന്റെ പ്രാണയുടെ സെറ്റ് സാരിയിൽ ഭംഗിയുള്ള നാടൻ പെണ്ണായി തിളങ്ങിയ സംയുക്തയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് രാഹുൽ രാജാണ്. ആഷിഫ് മരക്കാറാണ് മേക്കപ്പ് ചെയ്തത്.