‘ജയറാമും പാർവതിയും ഒന്നിച്ചിട്ട് 30 വർഷങ്ങൾ, ആശംസകളുമായി കണ്ണനും ചക്കിയും..’ – ഫോട്ടോസ് കാണാം

മലയാള സിനിമയിലെ ഏറെ ജനപ്രിയനായ ഒരു താരമാണ് നടൻ ജയറാം. മുപ്പത്തിനാല് വർഷത്തോളമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന മലയാളികളുടെ അഭിമാനമായ ജയറാം തെന്നിന്ത്യയിലെ ഏറെ തിരക്കുള്ള നടൻ കൂടിയാണ്. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും കഴിഞ്ഞാൽ മലയാളികൾ പറയുന്ന പേരുകളിൽ ഒന്ന് ജയറാമാണ്. മലയാള സിനിമയിലെ 90-കളിലെയും 2000-ങ്ങളിലെയും നാലാമൻ.

മിമിക്രിക്കാരനായ ജയറാം സിനിമയിലേക്ക് വരികയും സിനിമയിൽ തന്നെ തന്റെ നായികയായി അഭിനയിച്ച പാർവതിയെ ജീവിതത്തിലും നായികയാക്കി മാറ്റുകയും ചെയ്തിരുന്നു. മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിനായിരുന്ന ജയറാമും പാർവതിയും വിവാഹിതരായത്. 1992-ൽ വിവാഹിതരായ ജയറാമും പാർവതിയും തങ്ങളുടെ മുപ്പതാം ജന്മദിനം ആഘോഷിക്കുകയാണ്. രണ്ട് മക്കളും താരദമ്പതികൾക്കുണ്ട്.

സിനിമയിൽ നിന്ന് തന്നെ വിവാഹിതരായ താരങ്ങളിൽ വളരെ കുറച്ച് പേർ മാത്രമാണ് ഗോസിപ്പുകളിൽ നിറഞ്ഞ് നില്കത്തവരായിട്ടുള്ളൂ. ആ കൂട്ടത്തിൽ ഏറ്റവും മുഴങ്ങി കേൾക്കുന്ന ജോഡികളിൽ ഒന്ന് ജയറാമും പാർവതിയുമായിരുന്നു. വിവാഹ വാർഷികത്തിന്റെ മുപ്പതാം വർഷം ആഘോഷിക്കുന്ന ജയറാമിനും പാർവതിക്കും മക്കളായ കാളിദാസും മാളവികയും ആശംസകളുമായി പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.

ജയറാമിന്റെയും പാർവതിയുടെയും പ്രിയപ്പെട്ട കണ്ണനും ചക്കിയും ആണ് മലയാളികൾക്ക് ഇവർ രണ്ടുപേരും. “അപ്പയ്ക്കും അമ്മയ്ക്കും മുപ്പതാം വിവാഹവാർഷിക ആശംസകൾ!! ഐ ലവ് യു സൊ മച്ച്..’, ജയറാമും പാർവതിയും കേക്ക് മുറിക്കുന്ന ചിത്രത്തോടൊപ്പം കാളിദാസ് കുറിച്ചു. “30 വർഷത്തെ കൂട്ടുകെട്ട്. ഇതിലും നല്ല ടീം വേറെയില്ല.. വാർഷികാശംസകൾ..”, മാളവിക അച്ഛനും അമ്മയും വളർത്തു നായയോടൊപ്പം ഇരിക്കുന്ന ചിത്രത്തിന് ഒപ്പം കുറിച്ചു.