ചുരുങ്ങിയ കാലയളവിൽ മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായി മാറിയ താരമാണ് നടി സംയുക്ത മേനോൻ. തീവണ്ടി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ സംയുക്ത പിന്നീട് മലയാളത്തിലെ തിരക്കുള്ള നായികയായി മാറി. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും എല്ലാം അഭിനയിക്കുകയും അവിടെയുള്ള പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുകയും ചെയ്തു.
സംയുക്തയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ ആദ്യ കന്നഡ ചിത്രമായ ഗാലിപട 2 ആണ്. അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായ ഭീംല നായകിലൂടെ സംയുക്ത തെലുങ്കിലും അരങ്ങേറിയിരുന്നു. തെന്നിന്ത്യയിൽ സജീവമായി നിൽക്കുന്ന മറ്റൊരു മലയാളി നടി കൂടിയായിരിക്കുകയാണ് സംയുക്ത. ധനുഷിന്റെ നായികയായി വാത്തി എന്ന സിനിമയിലാണ് ഇപ്പോൾ സംയുക്ത അഭിനയിക്കുന്നത്.
ബൂമറാങ് എന്ന മലയാള സിനിമയുടെ ഷൂട്ടിങ്ങും നടക്കുന്നുണ്ട്. മലയാളത്തിൽ അവസാനമായി പുറത്തിറങ്ങിയ സിനിമ കടുവയാണ്. ആദ്യ സിനിമയിൽ അഭിനയിക്കുമ്പോഴുള്ള ലുക്കല്ല സംയുക്തയുടെ ഇപ്പോൾ. മേക്കോവർ പലതും സംയുക്ത നടത്തിയിട്ടുണ്ട്. ശരീരഭാരം നല്ല രീതിയിൽ കുറയ്ക്കുകയും ചെയ്തിരുന്നു. തീവണ്ടിയിലെ നാടൻ പെണ്ണിൽ നിന്ന് ഗ്ലാമറസ് നായികയിലേക്ക് സംയുക്ത എത്തി കഴിഞ്ഞു.
സിനിമയിൽ സജീവമായിട്ട് നാല് വർഷമേ ആയിട്ടുള്ളൂ. സംയുക്ത ഇപ്പോഴിതാ മേക്കപ്പ് ഇടുന്ന ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ലിപ്സ്റ്റിക് ഇടുന്ന ചിത്രങ്ങളുമായി സംയുക്ത ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. എന്തോ പുതിയ മേക്കോവർ ഞെട്ടിക്കാൻ വരുന്നുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടിയാണോ എന്നും ചിലർ ചോദിക്കുന്നുണ്ട്.