December 10, 2023

‘അമ്പോ സൂര്യ പ്രഭയിൽ മിന്നി തിളങ്ങി നടി സംയുക്ത, കമന്റ് ബോക്സ് ഓഫാക്കി താരം..’ – ഫോട്ടോസ് വൈറൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു നടിയാണ് സംയുക്ത മേനോൻ. തന്റെ പേരിന് ഒപ്പമുള്ള ജാതി വാല് മാറ്റുന്നുവെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞ ശേഷം സോഷ്യൽ മീഡിയയിൽ കൈയടികൾ നേടിയ അതെ സംയുക്തയ്ക്ക് തന്നെയാണ് രണ്ടു ദിവസത്തിനുള്ളിൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരിക്കുന്നത്. മലയാളികൾ ഭൂരിഭാഗം പേരും ഈ തവണ സംയുക്തയ്ക്ക് എതിരെയാണ്.

സംയുക്ത അഭിനയിച്ച പുതിയ ചിത്രത്തിന്റെ പ്രൊമോഷനിൽ വച്ചാണ് ഈ സംഭവങ്ങളുടെ തുടക്കം. അതിൽ അഭിനയിച്ച ഷൈൻ ടോം ചാക്കോയും നിർമ്മാതാവും മറ്റ് അണിയറ പ്രവർത്തകരും പങ്കെടുത്ത പ്രസ് മീറ്റിൽ വച്ചാണ് സംയുക്തയ്ക്ക് എതിരെ അവർ പ്രതികരിച്ചത്. സംയുക്ത അതിന്റെ പ്രൊമോഷൻ ചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ല. അപ്പോഴാണ് അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർ സംയുക്ത തന്റെ പേരിൽ നിന്ന് മേനോൻ മാറ്റിയതിനെ കുറിച്ച് ചോദിച്ചത്.

പേര് മാറ്റിയതുകൊണ്ട് കാര്യമില്ല ആദ്യം മനുഷ്യനാകണം, ഒരു ജോലി ഏറ്റാൽ അത് പൂർത്തിയാക്കണമെന്ന് എന്നാണ് ഷൈൻ അതിന് കുറിച്ച് പ്രതികരിച്ചത്. നിർമ്മാതാവും സംയുകതയ്ക്ക് എതിരെ സംസാരിച്ചു. മലയാള സിനിമയിൽ ഇനി അഭിനയിക്കില്ലെന്നും 35 കോടി ബഡ്ജറ്റുള്ള സിനിമകളാണ് ഇപ്പോൾ ചെയ്യുന്നതെന്നും സംയുക്ത പറഞ്ഞെന്ന് നിർമ്മാതാവ് പറഞ്ഞു. ഇതോടെ വന്ന വഴി മറന്ന സംയുക്തയ്ക്ക് എതിരെ നിരവധി മലയാളികളാണ് പ്രതികരിച്ച് കമന്റുകൾ ഇട്ടത്.

അതെ സമയം സംയുക്ത ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. സൂര്യ പ്രഭയിൽ മിന്നി തിളങ്ങി നിൽക്കുന്ന തന്റെ പുതിയ ഫോട്ടോസ് താരം പങ്കുവച്ചിട്ടുണ്ട്. മറ്റേ സംഭവമായി ബന്ധപ്പെട്ട് വിമർശനങ്ങൾ വരുമെന്നുള്ളതുകൊണ്ട് തന്നെ സംയുക്ത കമന്റ് ബോക്സ് ഓഫാക്കി വച്ചിരിക്കുകയാണ്. വാത്തിയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് സംയുക്ത ഈ ഫോട്ടോസ് എടുത്തിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ആരിഫ് മിൻഹാസ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.