ടോവിനോ തോമസ് നായകനായ എത്തിയ തീവണ്ടി എന്ന സിനിമയിൽ നായികയായി തുടങ്ങി മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി സംയുക്ത. ഇന്ന് തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നടിമാരിൽ ഒരാളായി സംയുക്ത മാറി കഴിഞ്ഞു. മലയാളത്തിന് ഒപ്പം തന്നെ തമിഴിലും തെലുങ്കിലും അഭിനയിച്ച സംയുക്ത ഒരുപാട് ആരാധകരെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. വാത്തിയാണ് അവസാനമായി ഇറങ്ങിയത്.
മലയാളത്തിൽ അതെ സമയത്ത് തന്നെ ബൂമറാങ് എന്ന സിനിമ താരത്തിന്റെ ഇറങ്ങിയിരുന്നു. ആ സമയത്ത് സംയുക്തയുമായി ബന്ധപ്പെട്ട് വലിയയൊരു വിവാദം വന്നു. സിനിമയുടെ പ്രൊമോഷന്റെ സമയത്ത് സംയുക്ത പങ്കെടുത്തിരുന്നില്ല. ഇതിന് എതിരെ അതിൽ അഭിനയിച്ച ഷൈൻ ടോം ചാക്കോയും നിർമ്മാതാവും രംഗത്ത് വന്നു. സംയുക്ത തന്റെ പേരിൽ നിന്ന് മേനോൻ മാറ്റിയ തീരുമാനത്തിന് ശേഷമാണ് ഈ സംഭവം നടന്നത്.
ജാതിവാല് മാറ്റുന്നു എന്ന മികച്ച തീരുമാനം വന്ന അതെ സമയത്ത് തന്നെ സംയുക്തയിൽ നിന്ന് ഇങ്ങനെയൊരു സംഭവം ഉണ്ടാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. താൻ ഇപ്പോൾ ചെയ്യുന്ന 35 കോടി ബഡ്ജറ്റ് ഉള്ള സിനിമയാണെന്നും മലയാളത്തിൽ ഇനി അഭിനയിക്കില്ലെന്നും സംയുക്ത നിർമ്മാതാവിനോട് പറഞ്ഞതാണ് താരത്തിന് വിമർശനങ്ങൾ കേൾക്കാൻ കാരണമായത്. അതിന് ശേഷം ഇൻസ്റ്റാഗ്രാമിലോക്കെ സംയുക്ത കമന്റ് ബോക്സ് ഓഫാക്കി വച്ചിരിക്കുകയാണ്.
ഇപ്പോഴിതാ വുമൺസ് ഡേ ദിനത്തിൽ സാരിയിൽ അതിസുന്ദരിയായി തിളങ്ങിയിരിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സംയുക്ത. “സൗന്ദര്യം നമ്മെ ചുറ്റിപ്പറ്റിയാണ്, പക്ഷേ സാധാരണയായി, അത് അറിയാൻ നമ്മൾ ഒരു പൂന്തോട്ടത്തിൽ നടക്കേണ്ടതുണ്ട്..”, എന്ന ക്യാപ്ഷനോടെയാണ് സംയുക്ത ഫോട്ടോസ് പോസ്റ്റ് ചെയ്തത്. ആരിഫ് മിൻഹാസ് ആണ് ഫോട്ടോസ് എടുത്തത്. സാരിയിൽ വളരെ ക്യൂട്ട് ആയിട്ടാണ് സംയുക്ത കാണാൻ സാധിക്കുന്നത്.