‘ഓരോ മഴയും ഓരോ പാട്ടാണ്!! ക്യൂട്ട് ലുക്കിൽ ബാൽക്കണിയിൽ നടി സംയുക്ത മേനോൻ..’ – ഫോട്ടോസ് വൈറൽ

തീവണ്ടി എന്ന ടോവിനോ തോമസ് നായകനായ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സംയുക്ത മേനോൻ. മലയാളത്തിൽ തന്നെ വളരെ പെട്ടന്ന് തന്നെ അന്യഭാഷാ സിനിമയിലേക്ക് എത്തിയ സംയുക്ത ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയായി മാറി കഴിഞ്ഞു. കന്നഡയിലും ഈ വർഷം തന്റെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് സംയുക്ത.

ഭീംല നായകാണ് സംയുക്തയുടെ അവസാന പുറത്തിറങ്ങിയ സിനിമ. പവൻ കല്യാൺ നായകനായ ചിത്രത്തിൽ റാണ ദഗ്ഗുബാട്ടി അവതരിപ്പിച്ച ഡാനിയേൽ ശേഖർ എന്ന വില്ലൻ റോളിന്റെ ഭാര്യയായിട്ടാണ് സംയുക്ത സിനിമയിൽ അഭിനയിച്ചത്. ഗാലിപട്ട 2, കടുവ, വാതി, ബിംബിസാര തുടങ്ങിയ സംയുക്ത നായികയാകുന്ന സിനിമകളുടെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നുണ്ട്.

പാലക്കാട് സ്വദേശിനിയായ സംയുക്ത ഇപ്പോൾ തന്റെ കുട്ടികാലം ഓർമ്മകൾ ഒന്നുകൂടി ഓർത്തെടുത്ത് പുതിയ ഫോട്ടോസിനോടൊപ്പം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുകയാണ്. “ഓരോ മഴയും ഓരോ പാട്ടാണ്. പക്ഷേ, പാലക്കാട്ടെ കുട്ടിക്കാലം മുതലുള്ള ഓർമ്മകളുമായി ഒന്നും പൊരുത്തപ്പെടുന്നില്ല. ദി പെട്രിചോർ (മണ്ണിൽ മഴച്ചാറ്റലാൽ ഉണ്ടാകുന്ന ഗന്ധം) – അത് ഇന്നും എന്നിൽ നിലനിൽക്കുന്നു.

ദി ഗോഡ് ഓഫ് സ്മോൾ തിംഗ്സിൽ അരുന്ധതി റോയ്, അയമേനെം വിശദമായി വിവരിച്ചതുപോലെ, ആരെങ്കിലും ചിറ്റൂരിനെ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു..”, സംയുക്ത ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിൽക്കുന്ന ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. സംയുക്തയുടെ അരികിൽ അവരുടെ വളർത്തു നായയും ഒപ്പമുണ്ട്. മികച്ച അഭിപ്രായങ്ങളാണ് ആരാധകർ നൽകിയത്.