December 4, 2023

‘നാട്ടിലെത്തി നടി സംവൃത സുനിൽ, ഇന്ദ്രജിത്തിനും പൂർണിമയ്ക്കും ഒപ്പം ഡിന്നർ..’ – ഫോട്ടോസ് പങ്കുവച്ച് താരം

ലാൽ ജോസ് മലയാള സിനിമയിൽ ധാരാളം പുതുമുഖ നായികമാരെ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ്. ലാൽ ജോസ് രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്ത് സമ്മാനിച്ച ഒരു നടിയാണ് സംവൃത സുനിൽ. രസികനിലെ തങ്കി എന്ന കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിച്ച സംവൃതയ്ക്ക് കൂടുതൽ സിനിമകളിൽ നിന്ന് താരത്തിന് അവസരങ്ങൾ ലഭിക്കുകയും ചെയ്തു.

ചന്ദ്രോത്സവം, നേരിയറിയാൻ സി.ബി.ഐ, അച്ഛനുറങ്ങാത്ത വീട്, മൂന്നാമതൊരാൾ, പോത്തൻ വാവ, വാസ്തവം, അറബിക്കഥ, ഹാലോ, ചോക്കോലേറ്റ്, റോമിയോ, തിരക്കഥ, ഇവർ വിവാഹിതരായാൽ, നീലത്താമര, ഗുലുമാൽ, ഹാപ്പി ഹസ്.ബാൻഡ്സ്, കോക്ക് ടയിൽ, മാണിക്യക്കല്ല്, ഡയമണ്ട് നെക്ലസ്, അയാളും ഞാനും തമ്മിൽ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

2012-ലാണ് സംവൃത വിവാഹിതയായത്. അമേരിക്കയിൽ എഞ്ചിനീയറായി ജോലി ചെയ്ത അഖിൽ ജയരാജുമായിട്ടാണ് സംവൃത വിവാഹിതയായത്. അതിന് ശേഷം സംവൃത സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത് അമേരിക്കയിലേക്ക് പോവുകയും ചെയ്തിരുന്നു. രണ്ട് കുട്ടികളാണ് താരത്തിനുള്ളത്. 2019-ൽ വീണ്ടും സിനിമയിൽ അഭിനയിച്ച് സംവൃത തിരിച്ചുവരവ് അറിയിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ വീണ്ടും കേരളത്തിൽ എത്തിയിരിക്കുകയാണ് സംവൃത. അവധി ആഘോഷിക്കാൻ എത്തിയ സംവൃത, തന്റെ സിനിമ സുഹൃത്തുകൾക്ക് ഒപ്പം സമയം ചിലവഴിക്കുകയാണ്. താരദമ്പതിമാരായ ഇന്ദ്രജിത്തിനും ഭാര്യ പൂർണിമയ്ക്ക് ഒപ്പം ഡിന്നർ കഴിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ സംവൃത പങ്കുവച്ചത്. കഴിഞ്ഞ ആഴ്ച ഒരു ബീച്ചിൽ സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങളും സംവൃത പോസ്റ്റ് ചെയ്തിരുന്നു.