യാതൊരു വിധത്തിലുള്ള ഗോസി.പ്പുകളിലും ഇടം പിടിക്കാതെ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് സംവൃത സുനിൽ. രസികൻ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന സംവൃത പന്ത്രണ്ട് വർഷത്തോളം സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന നായികനടിയാണ്. സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരമാണ് സംവൃത. നാടൻ വേഷങ്ങളാണ് സിനിമയിൽ കൂടുതലും ചെയ്തിരിക്കുന്നത്.
വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന സംവൃത 2019-ൽ ബിജു മേനോന്റെ നായികയായി മടങ്ങിയെത്തിയിരുന്നു. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. സിനിമയ്ക്ക് മികച്ച അഭിപ്രായം ലഭിക്കുകയും ചെയ്തു. ധാരാളം സൂപ്പർഹിറ്റ് സിനിമകളിൽ സംവൃത നായികയായി അഭിനയിച്ചിട്ടുണ്ട്. സഹനടിയായും നിരവധി ചിത്രങ്ങളിൽ തിളങ്ങിയിരുന്നു.
അമേരിക്കയിൽ ജോലി ചെയ്യുന്ന അഖിലുമായി വിവാഹിതയായ ശേഷം സംവൃത അവിടേക്ക് പോയിരുന്നു. പിന്നീട് ഇടയ്ക്കിടെ നാട്ടിലെത്തുമ്പോൾ ടെലിവിഷൻ ചാനലുകളിൽ സംവൃത പങ്കെടുക്കാറുണ്ട്. രണ്ട് കുട്ടികളാണ് താരത്തിനുള്ളത്. കണ്ണൂർ സ്വദേശിനിയാണ് സംവൃത. സിനിമ മേഖലയിലുള്ള താരങ്ങളുമായി ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരാളുകൂടിയാണ് സംവൃത സുനിൽ.
തന്റെ ഉള്ളിലെ കുട്ടിത്തം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ഒരാളാണ് സംവൃത എന്ന് ആരാധകർ മനസ്സിലായിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഐസ് ക്രീം കഴിക്കുന്ന ഒരു വീഡിയോ സംവൃത പോസ്റ്റ് ചെയ്തിരുന്നു. “ഒറ്റ ലക്ഷ്യം, എന്നും ഗേലെറ്റോ(ഐസ് ക്രീം) കഴിക്കുക..”, സംവൃത വീഡിയോടൊപ്പം കുറിച്ചു. ഐസ് ക്രീം കഴിപ്പ് നിർത്തിയിട്ട് സിനിമയിലേക്ക് മടങ്ങി വരൂ എന്നാണ് ഒരു ആരാധകൻ മറുപടി ഇട്ടത്.
View this post on Instagram