‘ഇനി യാത്ര ഔഡിയിൽ!! ആഡംബര എസ്.യു.വി സ്വന്തമാക്കി പേളി മാണി..’ – വില അറിഞ്ഞാൽ ഞെട്ടും

നടിയും അവതാരകയുമായ പേളി മാണി ഔഡിയുടെ ആഡംബര എസ്.യു.വി സ്വന്തമാക്കിയിരിക്കുകയാണ്. ഔഡി ക്യു 7 ടെക്നോളജി 55 ടി.എഫ്.എസ്.ഐ മോഡലാണ് പേളി വാങ്ങിയത്. നേരത്തെ ബി.എം.ഡബ്ല്യൂവിന്റെ 5 സീരിസിലെ 520 എ പേളിയുടെ വാഹനം. അഞ്ച് വർഷം മുമ്പാണ് പേളി ആ ലക്ഷ്വറി കാർ പേളി വാങ്ങിയിരുന്നത്. ഈ തവണയും ആഡംബരത്തിൽ ഒട്ടും പിറകോട്ട് പോയിട്ടില്ല.

5.9 സെക്കൻഡിൽ 100 കെ.മി വേഗതയിലേക്ക് കുതിക്കാൻ സാധിക്കുന്ന വാഹനമാണ് ഔഡി ക്യു 7. വേറെയും ഒരുപാട് പ്രതേകതകളുള്ള വാഹനമാണ് ഇത്. ഭർത്താവ് ശ്രീനിഷ് അരവിന്ദിനും കുഞ്ഞിനും മാതാപിതാക്കൾക്കും അനിയത്തിക്കും കുടുംബത്തിനും ഒപ്പമാണ് കാർ വാങ്ങാനായി പേളി ഷോറൂമിലേക്ക് എത്തിയത്. കൊച്ചിയിലെ ഷോറുമിൽ നിന്നുമാണ് പേളിയും കുടുംബവും വാഹനം സ്വീകരിച്ചത്.

കാരാര വൈറ്റ് കളർ മോഡലാണ് പേളി വാങ്ങിയത്. എക്സ് ഷോറൂം വില 90 ലക്ഷത്തിന് മുകളിൽ വരുമെങ്കിലും ഏകദേശം ഒരു കോടി 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചിയിലെ ഓൺ റോഡ് വില. സെവൻ സീറ്റർ എസ്.യു.വി മോഡലായ ഔഡി ക്യു 7, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ട്രാൻസ്മിഷനാണ് ഉപയോഗിക്കുന്നത്. വരും ദിനങ്ങളിൽ കൊച്ചിയിലെ ട്രാഫിക്കിലൂടെ പേളിയുടെ ഔഡിയും കടന്നുപോകും.

അവതാരകയായും അഭിനയത്രിയായും പ്രേക്ഷകർക്ക് പ്രിയങ്കരിയായ പേളി, ബിഗ് ബോസ് ഷോയിലൂടെയാണ് തന്റെ ഭർത്താവായ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലാവുന്നത്. സീരിയൽ താരമായ ശ്രീനിഷ്, തമിഴ് ടെലിവിഷൻ സീരിയലുകളിലൂടെ പ്രിയങ്കരനായ ഒരാളാണ്. ബിഗ് ബോസ് കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തന്നെ ഇരുവരും വിവാഹ നിശ്ചയം നടത്തുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തു.