തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിട്ടുള്ള ഒരു നായികാ നടിയാണ് സമാന്ത റൂത്ത് പ്രഭു. ജോസഫ് പ്രഭു എന്ന തെലുങ്ക് പിതാവിനും നിനേറ്റെ എന്ന മലയാളി അമ്മയ്ക്കും ജനിച്ച സമാന്ത ജനിച്ചതും വളർന്നതുമെല്ലാം തമിഴ് നാട്ടിലാണ്. ഗൗതം വാസുദേവ് തമിഴിലും തെലുങ്കിലും ഒരേ സമയത്ത് ഷൂട്ട് വിണ്ണൈത്താണ്ടി വരുവായ എന്നീ സിനിമയുടെ തെലുങ്ക് പതിപ്പ് ‘യെ മായ ചെസവേ’യിൽ നായികയായിട്ടാണ് സമാന്തയുടെ തുടക്കം.
സമൂഹ മാധ്യമങ്ങളിൽ സജീവമായ സമാന്ത മലേഷ്യയിലെ ഒരു പ്രൈവറ്റ് ബീച്ച് റിസോർട്ടിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്. അവിടെ തന്നെ കാടിനുള്ളിലെ ഒരു അരുവിയിൽ ഹോട്ട് ലുക്കിൽ നിൽക്കുന്ന സമാന്തയുടെ പുതിയ ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മുൻ ഭർത്താവ് നാഗ ചൈതന്യ ഇത് കണ്ട് കരയുമെന്ന് ഒരുപാട് ലൈക്ക് കിട്ടിയ കമന്റും സമാന്തയുടെ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.
സമാന്ത ഇരുഭാഷകളിലുമായി നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു കഴിഞ്ഞു. ആദ്യ സിനിമയിലെ നായകനായ നാഗ ചൈതന്യയുമായി ഡേറ്റിംഗിൽ ആയിരുന്ന സമാന്ത 2017-ൽ വിവാഹിതയായി. ഗോവയിൽ വച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞും അഭിനയം തുടർന്നു സമാന്ത. അത് ആരാധകർക്ക് ഏറെ ആശ്വാസമായ ഒരു കാര്യം ആയിരുന്നു. പക്ഷേ ഏറെ വേദനിപ്പിക്കുന്ന ഒന്ന് പിന്നീട് നടന്നു.
2021-ൽ സമാന്ത തന്റെ പേരിനൊപ്പം ഉണ്ടായിരുന്ന അക്കിനേനി സോഷ്യൽ മീഡിയകളിൽ നിന്ന് മാറ്റി. ഇതോടെ സമാന്തയും നാഗ ചൈതന്യയും തമ്മിൽ പിരിഞ്ഞു എന്ന രീതിയിൽ വാർത്തകൾ വന്നു. പതിയെ സമാന്ത തന്നെ ഈ കാര്യം തുറന്നുപറഞ്ഞു. സമാന്തയും നാഗചൈതന്യയും തമ്മിൽ വേർപിരിഞ്ഞു. പിന്നീട് അതുവരെ കണ്ടിട്ടില്ലാത്ത സമാന്തയെയാണ് സിനിമയിൽ ആരാധകർക്ക് കാണാൻ സാധിച്ചത്. ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.