‘വിന്നൈതാണ്ടി വരുവായ’ എന്ന തമിഴ് സിനിമയുടെ തെലുങ്ക് പതിപ്പിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി സമാന്ത രൂത്ത് പ്രഭു. അതിന് ശേഷം നിരവധി തെന്നിന്ത്യൻ സിനിമകളിൽ നായികയായ സമാന്ത ഇപ്പോൾ ഒരുപാട് ആരാധകരുള്ള താരമാണ്. തെലുങ്കിൽ ഇറങ്ങിയ ഈഗ എന്ന സിനിമയിലൂടെയാണ് സമാന്ത പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. മലയാളികൾക്കും സുപരിചിതയായത് ഈ സിനിമയിലൂടെയാണ്.
തമിഴിലും തെലുങ്കിലുമാണ് സമാന്ത കൂടുതൽ സിനിമകൾ ചെയ്തിരിക്കുന്നത്. തെലുങ്ക് താരം നാഗ ചൈതന്യയുമായി വിവാഹിതയെങ്കിലും പിന്നീട് ഇരുവരും വേർപിരിഞ്ഞിരുന്നു. അതിന് ശേഷം സമാന്തയുടെ ഒരു ട്രാൻസ്ഫോർമേഷൻ തന്നെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. ദി ഫാമിലി മാൻ 2 എന്ന ഹിന്ദി വെബ് സീരിസിൽ അഭിനയിച്ച സമാന്ത ബോളിവുഡിലും തരംഗമായി.
പുഷ്പായിലെ ഐറ്റം ഡാൻസ് ചെയ്തതോടെ ഇന്ത്യ ഒട്ടാകെ ശ്രദ്ധ നേടുകയും ആ പാട്ട് വമ്പൻ ഹിറ്റായതോടെ സമാന്ത ഒരു ഗ്ലാമറസ് താരമായി അറിയപ്പെടുകയും ചെയ്തു. അതിന് ശേഷം സമാന്തയുടെ ഒരുപാട് ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ ചുവപ്പ് ടോപ്പും റോസ് പാന്റും ധരിച്ച് സ്റ്റൈലിഷ് ലുക്കിലുള്ള സമാന്തയുടെ ഫോട്ടോസാണ് ശ്രദ്ധനേടുന്നത്.
ദി ഹൌസ് ഓഫ് പിക്സിലിന് വേണ്ടി വൈഷ്ണവ് പ്രവീൺ എടുത്ത ചിത്രങ്ങളാണ് ഇവ. മിഷോ ഡിസൈൻസിന്റെ ഡിസൈനിങ്ങിൽ ഉള്ള ഔട്ട് ഫിറ്റാണ് സമാന്ത ധരിച്ചിരിക്കുന്നത്. ലക്ഷ്മിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. രോഹിത് ഭട്ട്കർ ആണ് ഹെയർ ആൻഡ് മേക്കപ്പ് ചെയ്തിരിക്കുന്നത്. വിജയ് സേതുപതി, നയൻതാര എന്നിവർക്ക് ഒപ്പം അഭിനയിച്ച കാത്തുവാക്കുള്ള രണ്ട് കാതലാണ് സമാന്തയുടെ അവസാന റിലീസ് ചിത്രം.