‘ഇന്ന് ഞങ്ങളുടെ 23-ാം വിവാഹ വാർഷികം! ഭാര്യയ്ക്ക് സർപ്രൈസ് നൽകി സാജു നവോദയ..’ – ഫോട്ടോസ് വൈറൽ

മിമിക്രി താരമായി തന്റെ കരിയർ ആരംഭിച്ച് പിന്നീട് സിനിമയിൽ ഹാസ്യതാരമായി മാറിയ നടനാണ് സാജു നവോദയ. മനോജ് ഗിന്നസിന്റെ മിമിക്രി ട്രൂപ്പായ നവോദയയിലാണ് സാജു തുടക്കം കുറിക്കുന്നത്. പേരിനൊപ്പം നവോദയ സാജു പിന്നീട് ചേർത്തു. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളിലൂടെ സാജു തന്റെ കഴിവ് ലോകത്തെ അറിയിക്കുകയും ചെയ്തു. പതിയെ ടെലിവിഷൻ ഷോകളിലേക്ക് സാജു എത്തി.

ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ധാരാളം കഥാപാത്രങ്ങൾ സാജു അവതരിപ്പിച്ചിട്ടുണ്ട്. സാജു നവോദയയിൽ നിന്ന് പാഷാണം ഷാജി എന്ന പേരിലേക്ക് താരം അറിയപ്പെടാൻ തുടങ്ങിയത് മഴവിൽ മനോരമയിലെ കോമഡി പ്രോഗ്രാമിലൂടെയാണ്. പാഷാണം ഷാജി എന്ന സ്കിറ്റിലെ കഥാപാത്രമായി പ്രേക്ഷകരുടെ കൈയടികൾ പിന്നീട് സ്റ്റേജ് ഷോകളിലും സാജു തിളങ്ങുകയും ചെയ്തു.

അതുവഴിയാണ് സിനിമയിലേക്ക് എത്തുന്നത്. വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ കൊച്ചാപ്പി എന്ന കഥാപാത്രമായി തുടക്കത്തിൽ തന്നെ സാജു കസറി. 50-ന് അടുത്ത് സിനിമകളിൽ സാജു അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായും സാജു പങ്കെടുത്തിട്ടുണ്ട്. 2000-ലായിരുന്നു സാജുവിന്റെ വിവാഹം. ക്ലാസിക്കൽ ഡാൻസറായ രശ്മിയാണ് സാജുവിന്റെ ഭാര്യ. ഇരുവർക്കും കുട്ടികൾ ഇല്ല.

ഇപ്പോഴിതാ തങ്ങളുടെ ഇരുപത്തിമൂന്നാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് സാജു. ഭാര്യ രെശ്മിയ്ക്ക് വിവാഹ വാർഷിക ദിനത്തിൽ ഒരു സർപ്രൈസ് സമ്മാനവും സാജു നൽകി. ഒരു പുതുപുത്തൻ കാർ വാങ്ങി ഭാര്യയ്ക്ക് സാജു സമ്മാനിച്ചിരിക്കുകയാണ്. തങ്ങളുടെ ഇരുപത്തിമൂന്നാം വിവാഹ വാർഷികം ആണെന്ന് സാജു ആരാധകരുമായി പങ്കുവച്ചു ഒരു പോസ്റ്റും ഇട്ടിരുന്നു. സ്റ്റോറിയിലൂടെയാണ് സർപ്രൈസ് താരം വെളിപ്പെടുത്തിയത്.