‘ഞാനും ഫിറോസിക്കയും തമ്മിൽ വേർപിരിയുന്നു, പുറത്ത് കാണുന്നത് ഒന്നുമല്ല ജീവിതം..’ – തുറന്ന് പറഞ്ഞ് സജ്‌ന

ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിൽ ഭാര്യാഭർത്താക്കന്മാരായി ഒറ്റ മത്സരാർത്ഥിയായി വന്ന താരങ്ങളായിരുന്നു ഫിറോസ് ഖാനും സജ്നയും. പ്രാങ്ക് ഷോകളിലൂടെ ശ്രദ്ധനേടിയ ഫിറോസ് ഖാനെ അതിന് മുമ്പ് തന്നെ മലയാളികൾക്ക് സുപരിചിതനാണ്. സജ്നയും ടെലിവിഷൻ രംഗത്ത് പ്രവർത്തിച്ച ഒരാളാണ്. ഷോയിൽ ഇരുവരെയും മികച്ച ഭാര്യാഭർത്താക്കന്മാരായിട്ടാണ് പ്രേക്ഷകർ കണ്ടിരുന്നത്. പക്ഷേ ഇപ്പോഴിതാ ഫിറോസുമായി വേർപിരിയാൻ പോവുകയാണെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

“പറയാൻ ഇച്ചിരി ദുഖകരമായ കാര്യമാണ്. ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യവുമാണ്. ഞങ്ങളിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്തത് ആയിരിക്കും. ഞാനും ഫിറോസിക്കയും ഡിവോഴ്സ് ആകാൻ വേണ്ടി നിൽക്കുകയാണ്. പരസ്പരം തീരുമാനിച്ചെടുത്തതാണ്. കാര്യങ്ങൾ ഒന്നും ഞാൻ പറയുകയില്ല. തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഞങ്ങൾ പിരിയുന്നത്. ഞങ്ങൾക്ക് രണ്ടുപേർക്കും മുന്നോട്ട് പോകാൻ പറ്റാത്ത കാരണം കൊണ്ടാണ്.

തികച്ചും അത് പേർസണൽ മാത്രമാണ്. എല്ലാവരും പറയുന്നത് പോലെ തന്നെ നമ്മൾ പുറമേ കാണുന്ന പോലെ ഒന്നുമല്ല ജീവിതം. പല ഇഷ്ടക്കേടുകൾ ഉണ്ടായിരിക്കും. ഞങ്ങൾക്കിടയിൽ ഒരു മൂന്നാമതൊരാൾ വന്നതുകൊണ്ടാവാം എന്നൊക്കെ ചിലർ ചിന്തിച്ചുകൂട്ടാം. എന്നാൽ അതല്ല കാരണം. ഞങ്ങൾ തമ്മിൽ ചില വാക്കുതർക്കങ്ങളും ഒട്ടും അക്‌സെപ്റ്റ് ചെയ്യാൻ പറ്റാത്ത ചില കാര്യങ്ങൾ വന്നു പോയപ്പോൾ, അങ്ങനെ രണ്ടുപേരും കൂടി എടുത്ത തീരുമാനമാണ്.

ഷിയാസ് കരീമുമായി ബന്ധപ്പെട്ട് ചില വീഡിയോസ് ഒക്കെ ചിലർ ഇറക്കിയിരുന്നു. ആ സംഭവമായി യാതൊരു ബന്ധവും ഞങ്ങളുടെ വേർപിരിയലുമായി ഇല്ല. ഷിയാസുമായി ബന്ധപ്പെട്ട് ഒരു യുവതിയുടെ കേസ് വന്നിരുന്നല്ലോ.. അങ്ങനെ പലരും എന്നെ വിളിച്ചു ചോദിച്ചിട്ടുണ്ട്. അതുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഞാൻ അങ്ങനെയൊന്നും ഷിയാസിനെ കണ്ടിട്ടുകൂടിയുമില്ല! ചാനലിൽ നിന്ന് തന്നെ കുറെ ആർട്ടിസ്റ്റുകൾ എന്നെ വിളിച്ചു ചോദിച്ചിട്ടുണ്ട് ഈ കാര്യം.

നിങ്ങൾ തമ്മിൽ എന്താണ്, പിന്നെ ഫിറോസായിട്ട് ഇപ്പോൾ വീഡിയോസ് ഇല്ല, ഫിറോസ് ഇങ്ങനെ കുറച്ച് വീഡിയോസ് ഇടുന്നു.. ഞാൻ ഇക്കയെ വിളിച്ചു പിന്നെ പറഞ്ഞു. നമ്മൾ രണ്ടുപേരും കൂടി എടുത്ത തീരുമാനമാണ്. ഞങ്ങൾ ഇപ്പോഴും വിളിക്കാറുണ്ട്, ഇന്ന് രാവിലെ കൂടി ഫിറോസിക്ക എനിക്ക് മെസ്സേജ് അയച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് മുന്നിൽ ഞങ്ങൾ നല്ല ഉമ്മയും ബാപ്പയും ആയിരിക്കും. കുട്ടികൾക്ക് ഞങ്ങൾ പിരിഞ്ഞ കാര്യം അറിയില്ല.. അവർക്ക് അറിയുന്ന പ്രായമല്ലല്ലോ..”, സജ്ന പറഞ്ഞു.