‘ആ പഴയ ചിരി തിരിച്ചുപിടിച്ച് മഹേഷ് കുഞ്ഞുമോൻ, സന്തോഷത്തോടെ മലയാളികൾ..’ – നേരിൽ കണ്ട് സൈജു കുറുപ്പ്

അന്തരിച്ച മിമിക്രി താരവും ഹാസ്യ നടനുമായ കൊല്ലം സുധി അപകടത്തിൽപ്പെട്ട അതെ കാറിൽ ഒപ്പം സഞ്ചരിച്ച് ഗുരുതരമായ പരിക്കേറ്റവരായിരുന്നു ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും. കൂട്ടത്തിൽ മഹേഷിനായിരുന്നു കൂടുതൽ പരിക്കുകൾ പറ്റിയിരുന്നത്. ഒമ്പത് മണിക്കൂർ നീണ്ട് നിന്ന സർജറി മഹേഷിന് നടത്തേണ്ടി വന്നിരുന്നു. പല്ലുകളും മൂക്കിനും മുഖത്തുമൊക്കെ ഗുരുതരമായി പരികേറ്റിയിരുന്നു.

അപകടം നടന്നപ്പോൾ മഹേഷേന്ന് പറഞ്ഞിരുന്നെങ്കിലും പലർക്കും അത് വേദിയിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള മഹേഷ് കുഞ്ഞോമോൻ ആണെന്ന് അറിയില്ലായിരുന്നു. മഹേഷ് പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. മഹേഷിനെ കാണാൻ വേണ്ടി മിക്ക ദിവസങ്ങളും ഒപ്പം സ്റ്റേജ് ഷോ ചെയ്യുന്നവരും മിമിക്രി താരങ്ങളും സിനിമ താരങ്ങളുമൊക്കെ ഒക്കെ വീട്ടിൽ എത്താറുണ്ട്. അങ്ങനെയാണ് മഹേഷിന്റെ സുഖവിവരങ്ങൾ മലയാളികൾ അറിയുന്നത്.

മഹേഷിനെ കാണാൻ വേണ്ടി കാറിൽ ഒപ്പമുണ്ടായിരുന്ന ബിനു അടിമാലിയും എത്തിയിരുന്നു. മഹേഷ് പഴയ രൂപത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. മഹേഷിന്റെ ആ പഴയ ചിരി തിരിച്ചുപിടിച്ചിരിക്കുകയാണ് താരം. സിനിമ നടനായ സൈജു കുറുപ്പ് മഹേഷിനെ കാണാൻ വേണ്ടി വീട്ടിൽ എത്തിയപ്പോൾ എടുത്ത ഫോട്ടോയിലാണ് പല്ലുകൾ പഴയതുപോലെയായി മഹേഷ് അതിമനോഹരമായി ചിരിക്കുന്ന ഫോട്ടോ പങ്കുവെച്ചത്.

മഹേഷിന്റെ ആരാധകരും ഇത് കണ്ടിട്ട് സന്തോഷത്തിലാണ്. “ഇപ്പോഴാണ് ചേട്ടാ ഹാപ്പി ആയത്.. ഇതിലും ശക്തമായി തിരിച്ചുവരണം..”, എന്ന് ഒരു ആരാധിക കമന്റ് ഇടുകയും ചെയ്തിട്ടുണ്ട്. നേരത്തെയുള്ള മഹേഷിന്റെ ചിത്രവും പ്രേക്ഷകർക്ക് ഒരു വേദനയായിരുന്നു. വേഗം സ്റ്റേജിലേക്ക് വരാനും മലയാളികൾ ആശംസിക്കുന്നുണ്ട്. ലോക്ക് ഡൗൺ സമയത്ത് മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയും അനുകരിച്ച് മഹേഷ് മലയാളികൾക്ക് പ്രിയങ്കരനായി മാറുന്നത്.