സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന ഒരു താരസുന്ദരിയാണ് നടി സായി പല്ലവി. പ്രേമം എന്ന മലയാള സിനിമയിലൂടെ വന്ന സായി ഇന്ന് തമിഴിലും തെലുങ്കിലുമൊക്കെ സജീവമായി അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കി കഴിഞ്ഞ ഒരാളാണ്. യാതൊരു മേക്കപ്പുമില്ലാതെ സിംപിളായി നടക്കുന്ന സായി പല്ലവി, അതിലൂടെ ഒരുപാട് ആളുകളുടെ പ്രീതി നേടിയിട്ടുണ്ട്. ഗാർഗിയാണ് അവസാനമിറങ്ങിയ ചിത്രം.
ഈ വർഷം സായിയുടെ സിനിമകൾ ഒന്നും റിലീസ് ചെയ്തിട്ടില്ല. ഇതിനിടയിലാണ് സായി പല്ലവിയുടെ വിവാഹം കഴിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വന്ന ഒരു ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് ഈയൊരു വാർത്ത വന്നിരിക്കുന്നത്. സായി പല്ലവിയുടെ ഒരു ഫാൻ പേജിൽ വന്ന ചിത്രമാണ് ഇത്. നിരവധി പേർ പോസ്റ്റിന് താഴെ ആശംസകളും നേർന്നിട്ടുണ്ട്.
“ഒടുവിൽ അവൾ വിവാഹിതയായി.. സ്നേഹത്തിന് നിറമില്ലെന്ന് അവൾ തെളിയിക്കുന്നു.. ഹാറ്റ്സ് ഓഫ് സായ് പല്ലവി..”, ഇതായിരുന്നു ഫോട്ടോയോടൊപ്പം കുറിച്ചത്. എങ്കിൽ ഇതിന്റെ സത്യാവസ്ഥ മനസിലാക്കാതെയാണ് പലരും കമന്റ് ഇട്ടത്. സായി പല്ലവി നായികയായി എത്തുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങളിൽ എടുത്ത ചിത്രമാണ് ഇത്. ക്ലാപ്പിംഗ് ബോർഡ് ഉണ്ടായിരുന്നത് കട്ട് ചെയ്തു കളഞ്ഞു.
സായി പല്ലവിക്ക് ഒപ്പം മാലയിട്ട് നിൽക്കുന്നത് സിനിമയുടെ സംവിധായകനായ രാജ്കുമാർ പെരിയസ്വാമിയാണ്. ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങളിൽ എടുത്ത ചിത്രമാണ്. സായിയുടെ പിറന്നാൾ ദിനത്തിൽ ഈ ചിത്രം സംവിധായകൻ പങ്കുവച്ചിരുന്നു. ആ ഫോട്ടോ എഡിറ്റ് ചെയ്തിട്ടാണ് ഫാൻ പേജ് ഇട്ട് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത്. അഡ്മിന് എതിരെ നടപടി എടുക്കണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്.