December 4, 2023

‘എന്റെ പൊന്നോ ഇതൊക്കെയാണ് മേക്കോവർ!! വൃദ്ധയായി നടി സായി പല്ലവി..’ – വീഡിയോ വൈറലാകുന്നു

പ്രേമത്തിലെ മലർ മിസ്സിലൂടെ ജനഹൃദയങ്ങളിൽ കയറിക്കൂടിയ താരമാണ് നടി സായി പല്ലവി. അഭിനയിച്ച ആദ്യ സിനിമയിലെ പ്രകടനം കൊണ്ട് തന്നെ തിയേറ്ററുകളിൽ നിറഞ്ഞ കൈയടി നേടിയ സായി പല്ലവി ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും അറിയപ്പെടുന്ന നായികമാരിൽ ഒരാളാണ്. സായി പല്ലവിയുടെ അഭിനയം പോലെ തന്നെ ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് അവരുടെ ഡാൻസ്.

അത്ര ഗംഭീരവും മനോഹരവുമായിട്ടാണ് സായി ഡാൻസ് ചെയ്യുന്നത്. അത് പ്രേമത്തിലൂടെ തന്നെ പ്രേക്ഷകർക്ക് മനസ്സിലായതുമാണ്. മലയാളത്തിനേക്കാൾ ഇപ്പോൾ തമിഴിലും തെലുങ്കിലുമാണ് സായി പല്ലവി കൂടുതൽ അഭിനയിക്കുന്നത്. തമിഴ് നാട്ടുകാരിയായി സായി പല്ലവി ആദ്യം അഭിനയിച്ചത് മലയാളത്തിലാണെങ്കിലും അതിലെ കഥാപാത്രം തമിഴ് പെൺകുട്ടിയായതുകൊണ്ടാണ് ഇത്രയേറെ ആരാധകരെ ലഭിക്കാൻ കാരണമായത്.

സായി പല്ലവിയുടെ ഏറ്റവും പുതിയ റിലീസ് ചിത്രമായ ശ്യാം സിംഗ് റോയ്-യിൽ രണ്ട് വേഷത്തിലാണ് താരം അഭിനയിച്ചത്. മൈത്രേയി, റോസി എന്നീ കഥാപാത്രങ്ങളിൽ അഭിനയിച്ച സായി പല്ലവി അതിൽ തന്നെ റോസി പ്രായമാകുന്ന ഗെറ്റപ്പിലും അഭിനയിച്ചിരുന്നു. ശരിക്കും അത്ഭുതപ്പെടുത്തുന്ന ഒരു മേക്കോവർ ആയിരുന്നു അത്. ഇപ്പോഴിതാ ആ മേക്കോവറിന് പിന്നിൽ നടന്നത് പുറത്തുവന്നിരിക്കുകയാണ്.

സായി പല്ലവിയെ വൃദ്ധയായി ചെയ്ത ഒരു മേക്കപ്പ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആരെയും ഞെട്ടിപ്പിക്കുന്ന ഒരു മേക്കോവർ തന്നെയായിരുന്നു ഇതെന്ന് വീഡിയോ കണ്ടവർ അഭിപ്രായപ്പെട്ടു. മണിക്കൂറുകൾ നീണ്ട മേക്കപ്പും സായിയെ വൃദ്ധയാക്കാൻ വേണ്ടി വന്നു. റാണ ദഗ്ഗുബാട്ടി നായകനാകുന്ന വിരാട് പർവ്വം എന്ന സിനിമയാണ് ഇനി സായിയുടെ പുറത്തിറങ്ങാനുള്ളത്.