സിനിമ-സീരിയൽ താരങ്ങൾക്കും ഗായകർക്കും ക്രിക്കറ്റ് താരങ്ങൾക്കുമെല്ലാം ആരാധകരുണ്ടാവുന്നത് നമ്മൾ സ്ഥിരം കാണുന്ന കാഴ്ചയാണ്. ഒരു താരത്തിന് ആരാധന തോന്നുന്നതിൽ യാതൊരു തെറ്റുമില്ല. സൂപ്പർസ്റ്റാറുകളുടെ സിനിമ ഇറങ്ങുമ്പോൾ അവരുടെ ആരാധകരായ ഫാൻസ് അസോസിയേഷൻ അംഗങ്ങൾ ഫ്ലെക്സുകളും പാലാഭിഷേകവുമെല്ലാം നടത്തുന്നതും പതിവ് കാഴ്ചകളാണ്.
ആരാധകരെ കാണുമ്പോൾ അവർക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാനും അവർ ശ്രമിക്കാറുണ്ട്. തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് ഇപ്പോൾ സായി പല്ലവി. പ്രേമം എന്ന മലയാള സിനിമയിലൂടെ വന്ന സായി പല്ലവിക്ക് ആദ്യ സിനിമ ഇറങ്ങിയപ്പോൾ തന്നെ ഒരുപാട് ആരാധകരെയാണ് തെന്നിന്ത്യയിൽ നിന്ന് ലഭിച്ചത്. പിന്നീട് ഇങ്ങോട്ട് അത് കൂടിക്കൊണ്ടിരുന്നു എന്നല്ലാതെ യാതൊരു കുറവും ഉണ്ടായിട്ടില്ല.
സായി പല്ലവി നായികയായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ വിരാട പര്‍വത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സായി പല്ലവി എത്തിയപ്പോൾ എന്നാൽ താരത്തിന് വേറിട്ട ഒരു അനുഭവം ഉണ്ടായിരിക്കുകയാണ്. സായി പല്ലവിയുടെ ഒരു കടുത്ത ആരാധകൻ അവർക്ക് അരികിലേക്ക് വരികയും ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു.
ഇതിൽ എന്താണ് ഇത്ര പ്രതേകത എന്നല്ലേ നിങ്ങളും വിചാരിക്കുന്നത്! ആരാധകൻ തന്റെ നെഞ്ചിൽ സായി പല്ലവിയുടെ മുഖം ടാറ്റൂ ചെയ്തിട്ടുണ്ട്. നെഞ്ചിലെ ടാറ്റൂ കാണിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നത്. ടാറ്റൂ കണ്ട സായിയും ശരിക്കും അമ്പരന്നു. സായി പല്ലവി ആരാധകനെ ചേർത്തുനിർത്തിയാണ് ഫോട്ടോ എടുപ്പിച്ചത്. താരങ്ങളുടെ മുഖം ടാറ്റൂ ചെയ്യുന്ന ആരാധകരെ വളരെ വിരളമായി ഇതിന് മുമ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിട്ടുണ്ട്.