സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരരായി മാറിയ താരങ്ങളുണ്ട്. സിനിമയിലൂടെ തുടങ്ങി പിന്നീട് ടെലിവിഷൻ രംഗത്തേക്കും ഒരേപോലെ സജീവമായി മാറുന്നവരുണ്ട്. സിനിമയിലും ടെലിവിഷൻ മേഖലയിൽ നിറസാന്നിദ്ധ്യമായി മാറിയ ഒരു താരമാണ് നടി സാധിക വേണുഗോപാൽ. മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ച സാധിക പിന്നീട് അഭിനയ മേഖലയിലേക്ക് തിരിയുകയായിരുന്നു.
സാധികയുടെ മാതാപിതാക്കളും സിനിമ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. കലാഭവൻ മണിയുടെ നായികയായി അഭിനയിച്ച ശേഷമായിരുന്നു സാധികയുടെ സിനിമ ജീവിതം ശ്രദ്ധ നേടിയത്. അത് കഴിഞ്ഞ് സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സുകൾ സ്ഥാനം നേടി സാധിക. മഴവിൽ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയിൽ അഭിനയിച്ചതോടെ സാധികയ്ക്ക് ധാരാളം ആരാധകരെയും ലഭിച്ചു.
വിവാഹിതയായിരുന്നെങ്കിലും പിന്നീട് ആ ബന്ധം വേർപിരിഞ്ഞിരുന്നു സാധിക. പട്ടുസാരി കഴിഞ്ഞതോടെ ടെലിവിഷൻ ഷോകളിലും സജീവമാകാൻ തുടങ്ങി. ചില ഷോകളിൽ അവതാരകയായും സാധിക പ്രേക്ഷകരുടെ പ്രിയങ്കരിയായി. സ്റ്റാർ മാജിക്കിൽ ഒരുസമയം വരെ സജീവമായി പങ്കെടുത്തിരുന്നു. ഇപ്പോൾ സിനിമയിലാണ് സാധിക കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. പാപ്പൻ ആയിരുന്നു അവസാനം ഇറങ്ങിയത്.
View this post on Instagram
മോഹൻലാലിന്റെ മോൺസ്റ്ററിൽ സാധിക അഭിനയിക്കുന്നുണ്ട്. പ്ലാൻ ബി ആക്ഷൻസിന്റെ ജിബിൻ ആർട്ടിസ്റ്റ് എടുക്കുന്ന പുതിയ ഫോട്ടോഷൂട്ടിലെ ബിഹൈൻഡ് ദി ഷൂട്ട് വീഡിയോ സാധികയുടെ പുറത്തു വന്നിരിക്കുകയാണ്. മേക്കപ്പ് മാനായ മുകേഷ് മുരളിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ട്രഡീഷണൽ ഡ്രെസ്സിലാണ് ഷൂട്ടെങ്കിലും സാധികയുടെ ലുക്ക് ഗ്ലാമറസായി മാറിയിട്ടുണ്ട്. റോസ് ആൻസ് സ്റ്റൈലിംഗ്.