‘അമ്പോ!! മുന്നാറിലെ റിസോർട്ടിൽ ഗ്ലാമറസ് ലുക്കിൽ നടി സാധിക, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

എം.ബി.എ പഠനത്തിന് ശേഷം 2009-ൽ മോഡലിംഗ് രംഗത്ത് തന്റെ കരിയർ ആരംഭിച്ച പിന്നീട് സിനിമയിലേക്ക് എത്തിയ അഭിനയത്രിയാണ് നടി സാധിക വേണുഗോപാൽ. 2012-ൽ പുറത്തിറങ്ങിയ ‘ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്’ എന്ന സിനിമയിലൂടെയാണ് സാധിക അഭിനയത്തിലേക്ക് എത്തുന്നത്. എങ്കിൽ സീരിയലുകളാണ് താരത്തിന് സാധികയ്ക്ക് ഒരുപാട് നല്ല അവസരങ്ങൾ സിനിമയിൽ ലഭിക്കാൻ കാരണമായത്.

അതിൽ തന്നെ മഴവിൽ മനോരമയിലെ ‘പട്ടുസാരി’ എന്ന സീരിയലാണ് സാധികയുടെ കരിയർ മാറ്റിമറിച്ചത്. അതിലെ പ്രധാന വേഷം അവതരിപ്പിച്ചത് സാധികയായിരുന്നു. നായികയായും സഹനടിയായുമെല്ലാം സാധിക സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നായികയായി അഭിനയിക്കുമ്പോൾ കിട്ടിയതിനേക്കാൾ മികച്ച പ്രതികരണം ചെറിയ വേഷങ്ങൾ ചെയ്തപ്പോൾ സാധികയ്ക്ക് ലഭിച്ചിട്ടുണ്ട്. വിവാഹിതായിരുന്നെങ്കിലും സാധിക ആ ബന്ധം വേർപിരിഞ്ഞിരുന്നു.

സാധികയുടെ അച്ഛനും അമ്മയും സിനിമ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. മോഡലിംഗ് രംഗത്ത് നിന്നും വന്നിട്ടുള്ള സാധിക ഫോട്ടോ ഷൂട്ടുകളും നടത്താറുണ്ട്. പലപ്പോഴും ഗ്ലാമറസ് ഷൂട്ടുകൾ ചെയ്ത സമൂഹ മാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. ചിലപ്പോഴൊക്കെ ചില വിവാദങ്ങളും അതിന്റെ പേരിലുണ്ടായിട്ടുണ്ട്. ഗ്ലാമറസ് വേഷമിടുമ്പോൾ മോശം കമന്റ് ഇടുന്നവർക്ക് മറുപടിയും താരം കൊടുക്കാറുണ്ട്.

മുന്നാറിലെ അമ്പാടി എസ്റ്റേറ്റ് റിസോർട്ടിൽ വച്ച് എടുത്തിരിക്കുന്ന സാധികയുടെ ഹോട്ട് ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. ക്ലിന്റ് പോൾ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അലമാര എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ ഡ്രെസ്സാണ് സാധിക ഇട്ടിരിക്കുന്നത്. മോൺസ്റ്റർ, പാപ്പൻ, ആറാട്ട് തുടങ്ങിയ ഈ വർഷമിറങ്ങിയ സിനിമകളിൽ സാധിക ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.