മലയാളം, തമിഴ് സിനിമ-സീരിയൽ മേഖലയിൽ സജീവമായി അഭിനയിക്കുന്ന ഒരു അഭിനയത്രിയാണ് നടി സാധിക വേണുഗോപാൽ. കോഴിക്കോട് സ്വദേശിനിയായ സാധിക സംവിധായകനായ വേണു സിത്താരയുടെയും നടി രേണുകയുടെയും മകളാണ്. അതുകൊണ്ട് തന്നെ സാധികയുടെ മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെ എത്തുകയും ചെയ്തിരുന്നു.
ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക അഭിനയത്തിലേക്ക് വരുന്നത്. അതിന് ശേഷം കലാഭവൻ മാണിയുടെ നായികയായി എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ താരം അഭിനയിച്ചു. നായികയായി അധികം സിനിമകളിൽ സാധിക അഭിനയിച്ചില്ലെങ്കിലും ഒരുപാട് സഹനടി റോളുകളിൽ തിളങ്ങാൻ സിനിമയിൽ താരത്തിന് സാധിച്ചിരുന്നു.
പൊറിഞ്ചു മറിയം ജോസ്, ആറാട്ട്, ഫോർ, ബാച്ചിലേഴ്സ് തുടങ്ങിയ അടുത്തിറങ്ങിയ കുറെ സിനിമകളിൽ സാധിക അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപി നായകനായി എത്തുന്ന പാപ്പൻ ആണ് സാധികയുടെ അടുത്ത റിലീസ് ചിത്രം. മഴവിൽ മനോരമയിലെ സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന സീരിയലാണ് സാധികയെ ടെലിവിഷൻ പ്രേക്ഷകർക്ക് ഇടയിൽ പ്രിയങ്കരിയാക്കിയത്.
ഇത് കൂടാതെ ധാരാളം ടെലിവിഷൻ ഷോകളിലും കുക്കറി ഷോകളിൽ അവതാരകയായും സാധിക തിളങ്ങിയിട്ടുണ്ട്. ടെലിവിഷൻ സീരിയൽ ആർട്ടിസ്റ്റുകൾ സംഘടനായ ആത്മയുടെ മീറ്റിംഗിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള സാധികയുടെ ഫോട്ടോസാണ് ഇപ്പോൾ വൈറലാവുന്നത്. നീല സാരിയിൽ അടാർ ലുക്കിലാണ് സാധികയെ കാണാൻ സാധിക്കുക. അനീഷ് മോട്ടീവ് പിക്സാണ് ചിത്രങ്ങൾ എടുത്തത്.