മലയാള സിനിമയിലും സീരിയലുകളിലുമൊക്കെ അഭിനയിക്കുന്ന താരങ്ങൾക്ക് ഇടയിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നവർ വളരെ കുറച്ചു മാത്രമാണ് ഇന്നത്തെ കാലത്തെന്ന് പലരും പറയാറുണ്ട്. ചിത്രീകരണം നടക്കുമ്പോൾ പോലും തങ്ങളുടെ ഷൂട്ട് കഴിഞ്ഞാൽ നേരെ കാരവാനിലും മുറികളിലും പോയിരിക്കുന്ന താരങ്ങളാണ് കൂടുതലെന്ന് സിനിമയിൽ പ്രവർത്തിക്കുന്നവർ പറയാറുള്ള ഒരു സംഭവമാണ്.
എങ്കിലും ചിലർ വളരെ നല്ല അടുത്ത സുഹൃത്തുക്കളായി മാറാറുണ്ട്. അത് നീണ്ടകാലം നിൽക്കാറുമുണ്ട്. അത്തരത്തിൽ സിനിമ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന അടുത്ത രണ്ട് സുഹൃത്തുക്കളാണ് നടിമാരായ സാധിക വേണുഗോപാലും വൈഗ റോസും. ഇരുവരും ഏകദേശം ഒരേ സമയത്ത് അഭിനയ രംഗത്തേക്ക് വന്നവരാണ്. രണ്ടുപേരും മോഡലിംഗ് രംഗത്ത് പ്രവർത്തിച്ച ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്.
പക്ഷേ സിനിമയിൽ അഭിനയിക്കുമ്പോഴല്ല ഇരുവരും ഒരുമിച്ച് പരിചിതരാകുന്നതും അടുത്ത സുഹൃത്തുക്കൾ ആകുന്നതും. സ്റ്റാർ മാജിക്കിൽ പങ്കെടുക്കുന്ന സമയത്താണ് ഇരുവരും കൂടുതൽ അടക്കുന്നതും സുഹൃത്തുക്കളായി മാറിയത്. അതിന് ശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ധാരാളം പങ്കുവെക്കാറുണ്ട്. ഇരുവരുടെയും ജന്മദിനാഘോഷങ്ങളിൽ പലരും രണ്ടുപേരും മിക്കപ്പോഴും പങ്കെടുക്കുന്നതും കാണാറുണ്ട്.
ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ചെന്നൈയിൽ കണ്ടുമുട്ടിയപ്പോഴുള്ള ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. ചെന്നൈയിലെ താജ് ക്ലബ് ഹൗസ് എന്ന ഹോട്ടലിൽ നിന്നുള്ള ചിത്രങ്ങളും അതിന്റെ റൂഫ് ടോപ്പിലെ പൂളിന് അരികിൽ ഇരിക്കുന്നതുമായ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഇരുവരെയും കാണാൻ ഹോട്ടായിട്ടുണ്ടെന്ന് നിരവധി ആരാധകരാണ് കമന്റുകൾ ഇട്ടത്. ഇണ പിരിയാത്ത കൂട്ടുകാർ എന്നും ചില കമന്റുകളുണ്ട്.