സിനിമയിലും സീരിയലുകളിലും സജീവമായി അഭിനയിക്കുന്ന വളരെ ചുരുക്കം ചില താരങ്ങളെ മലയാളത്തിൽ ഇപ്പോഴുള്ളൂ. മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് പരമ്പരയായ ‘പട്ടുസാരി’യിലൂടെ ജനഹൃദയങ്ങളിൽ ഇടംനേടിയ അഭിനയത്രിയാണ് സാധിക വേണുഗോപാൽ. സാധികയുടെ ഏറ്റവും വലിയ പ്രതേകത ഒരേ സമയം സാധിക ടെലിവിഷൻ രംഗത്തും സിനിമ രംഗത്തും സജീവമായി നിൽക്കുന്ന ഒരാളാണ്.
കലാഭവൻ മണിയുടെ നായികയായി അരങ്ങേറിയ സാധിക സിനിമയിൽ ഏകദേശം 12 കൊല്ലമായി നിൽക്കുന്ന ഒരാളാണ്. ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളിൽ സാധിക ഇതിനോടകം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഈ അടുത്തിടെ ഇറങ്ങി തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി നായകനായ പാപ്പനിൽ സാധിക അഭിനയിച്ചിരുന്നു.
രണ്ട് ഗെറ്റപ്പുകളിലാണ് സാധിക അതിൽ വേഷമിട്ടത്. ബീഗം ഫാത്തിമ, സി.പി.ഒ ഗിരിജ എന്നീ വേഷങ്ങളിലാണ് പാപ്പനിൽ സാധിക അഭിനയിച്ചത്. പ്രേക്ഷകരുടെ മികച്ച അഭിപ്രായമാണ് സാധികയ്ക്ക് ഈ രണ്ട് വേഷങ്ങളിൽ തിളങ്ങിയപ്പോൾ ലഭിച്ചത്. ടെലിവിഷൻ ചാനലുകളിൽ കുക്കറി ഷോകൾ ചെയ്യുകയും അവതാരകയായും ഇപ്പോഴും സജീവമായി ചെയ്യുന്ന സാധികയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്.
സമൂഹ മാധ്യമങ്ങളിൽ സാധികയെ പോലെ പോസ്റ്റുകൾ ഇട്ട് സജീവമായി നിൽക്കുന്ന ഒരാളുണ്ടോ എന്നതും സംശയമാണ്. ചുവപ്പ് ടി-ഷർട്ടിൽ സാധിക ചെയ്ത ഒരു സിമ്പിൾ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. ചുവപ്പ് ടി-ഷർട്ടും നീല ജീൻസും കൂളിംഗ് ഗ്ലാസും വച്ച് സ്റ്റൈലിഷ് ലുക്കിലാണ് സാധികയെ കാണാൻ സാധിക്കുക. വെഡ് ബെലിന് വേണ്ടി ശ്രീരാജ് കൃഷ്ണനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.