February 26, 2024

‘ബോളിവുഡ് നടിയെ വെല്ലുന്ന ലുക്കാണല്ലോ!! ചുവപ്പിൽ തിളങ്ങി നടി സാധിക വേണുഗോപാൽ..’ – ഫോട്ടോസ് വൈറൽ

മഴവിൽ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടംപിടിച്ച അഭിനയത്രിയാണ് സാധിക വേണുഗോപാൽ. അതിന് ഒരുപാട് മുമ്പ് തന്നെ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ സാധികയുടെ കരിയറിൽ വഴിത്തിരിവായത് പട്ടുസാരിയിലെ കഥാപാത്രമായിരുന്നു. അതിന് ശേഷമാണ് സാധികയ്ക്ക് സിനിമയിൽ പോലും ഒരുപിടി നല്ല കഥാപാത്രങ്ങൾ ലഭിച്ചിരുന്നത്.

എം.ബി.എ ബിരുദധാരിയായ സാധിക, പഠന കാലത്ത് തന്നെ മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. മാതാപിതാക്കൾ സിനിമ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ളവർ ആയിരുന്നത് കൊണ്ട് തന്നെ സാധികയും സിനിമയോട് തന്നെ താല്പര്യം കാണിച്ചിരുന്നു. ഓർക്കുട്ട് ഒരു ഓർമ്മകൂട്ട് എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച സാധിക പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു.

വിവാഹിതയായിരുന്നെങ്കിലും പിന്നീട് ആ ബന്ധം സാധിക വേർപ്പെടുത്തി അഭിനയത്തിൽ കൂടുതൽ സജീവമായി. ഈ വർഷം തന്നെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ സാധിക അഭിനയിച്ചിട്ടുണ്ട്. മോൺസ്റ്റർ, ആറാട്ട്, പാപ്പൻ, ഫോർ, അഞ്ചിൽ ഒരാൾ തസ്കരൻ തുടങ്ങിയ സിനിമകളിൽ ഈ വർഷം സാധിക അഭിനയിച്ചിട്ടുണ്ട്. മോഡൽ ഫോട്ടോഷൂട്ടുകൾ സ്ഥിരമായി ചെയ്യുന്ന ഒരാളാണ് സാധിക.

ഇപ്പോഴിതാ ബ്രാൻഡ് സെല്ല ഗ്രൂപ്പിന് വേണ്ടി സാധിക ചെയ്ത പുതിയ ഗ്ലാമറസ് ഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഗോൾഡൻ പുഷേഴ്സ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഭീഷ്മ എം.എയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ചുവപ്പ് ഔട്ട്.ഫിറ്റിലാണ് സാധിക ഷൂട്ട് ചെയ്തിരിക്കുന്നത്. ഒരിക്കൽ കൂടി ആരാധകരുടെ മനസ്സുകൾ കീഴടക്കാൻ സാധികയ്ക്ക് ഫോട്ടോഷൂട്ടിലൂടെ സാധിച്ചിരിക്കുകയാണ്.