February 28, 2024

‘കായലിന് നടുവിൽ അതീവ ഗ്ലാമറസ് ലുക്കിൽ നടി സാധിക, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമ, സീരിയൽ മേഖലയിൽ വളരെ സജീവമായി നിൽക്കുന്ന ഒരു താരമാണ് നടി സാധിക വേണുഗോപാൽ. രാധിക എന്നാണ് താരത്തിന്റെ യഥാർത്ഥ പേരെങ്കിലും അഭിനയത്തിലേക്ക് തിരിഞ്ഞപ്പോൾ സാധിക എന്ന പേര് തിരഞ്ഞെടുക്കുകയിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് മോഡലിംഗ് ചെയ്ത സാധിക ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തുകയും ചെയ്തു.

ആദ്യ സിനിമയ്ക്ക് ശേഷം സാധികയ്ക്ക് കലാഭവൻ മണിയുടെ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചു. സാധികയുടെ മാതാപിതാക്കളും സിനിമ രംഗത്തുണ്ടായിരുന്നവരാണ്. അമ്മ സിനിമ നടിയും അച്ഛൻ സംവിധായകനുമായിരുന്നു. അതുകൊണ്ട് തന്നെ സാധികയുടെ സിനിമയിലേക്കുള്ള പ്രവേശനവും പ്രതീക്ഷിച്ചതായിരുന്നു. വിവാഹിതയായിരുന്നെങ്കിലും ആ ബന്ധം താരം വേർപ്പെടുത്തിയിരുന്നു.

സാധികയ്ക്ക് ആരാധകരെ നേടിക്കൊടുത്തത് ‘പട്ടുസാരി’ എന്ന മഴവിൽ മനോരമയിലെ ഒരു സീരിയലാണ്. അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സാധിക ആയിരുന്നു. ഇപ്പോൾ സീരിയലുകളെക്കാൾ സിനിമയിലാണ് താരം കൂടുതൽ അഭിനയിക്കുന്നത്. പാപ്പൻ, മോൺസ്റ്റർ തുടങ്ങിയ സിനിമകളാണ് സാധികയുടെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ സിനിമകൾ. രണ്ടിലും പൊലീസ് വേഷമായിരുന്നു.

സാധിക നേരത്തെ മോഡലിംഗ് ചെയ്തിരുന്നത് കൊണ്ട് തന്നെ പലപ്പോഴും ഗ്ലാമറസായി താരത്തിനെ ഷൂട്ടുകളിൽ കാണാറുണ്ട്. ഇപ്പോഴിതാ നിവ വാട്ടർവെയ്സ് എന്ന റിസോർട്ടിന് വേണ്ടി സാധിക ചെയ്ത ഒരു ഹോട്ട് ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. റോബിൻ തോമസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. കായലിന് തീരത്ത് ഗ്ലാമറസ് ലുക്കിൽ നിൽക്കുന്ന സാധികയുടെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു.