ചലച്ചിത്ര രംഗത്തും സീരിയൽ മേഖലയിലും സജീവമായി നിൽക്കുന്ന ധാരാളം താരങ്ങളെ കുറിച്ച് നമ്മുക്ക് അറിയാം. അവരിൽ പലരും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ളവരാണ്. സിനിമകളിലും സീരിയലുകളിലും തിളങ്ങിയ ഒരാളാണ് നടി സാധിക വേണുഗോപാൽ. ഇപ്പോൾ സീരിയലിൽ അഭിനയിക്കുന്നെങ്കിലും ടെലിവിഷൻ ചാനലുകളിൽ അവതാരകയായി സജീവമാണ്.
സിനിമയിൽ ഇപ്പോൾ കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ് സാധിക. ഈ വർഷം തന്നെ ഇറങ്ങിയ പല സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ സാധിക അവതരിപ്പിച്ചിട്ടുണ്ട്. ആറാട്ട്, പാപ്പൻ തുടങ്ങിയ സൂപ്പർസ്റ്റാർ സിനിമകളിലാണ് സാധിക അഭിനയിച്ചത്. സ്റ്റാർ മാജിക്കിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു സാധിക. 2009-ലാണ് സാധിക ആദ്യമായി അഭിനയിക്കുന്നത്. അതിന് മുമ്പ് മോഡലിംഗ് രംഗത്ത് സജീവമായിരുന്നു.
എം.ബി.എ ബിരുദധാരിയായ സാധിക മോഡലിംഗ് മേഖല തിരഞ്ഞെടുക്കുകയായിരുന്നു. മഴവിൽ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയാണ് സാധികയെ മലയാളികളെ പ്രിയങ്കരിയാക്കി മാറ്റിയത്. മോഡലിംഗ് മേഖലയിൽ നിന്ന് വന്നതുകൊണ്ട് ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ സാധിക ചെയ്യാറുണ്ട്. പലതും ഏതേലും ക്ലോത്തിങ് ബ്രാൻഡുകൾക്ക് വേണ്ടി ഒക്കെയാണ് ഇത് ചെയ്യാറുള്ളത്.
കാത് മീഡിയ വെഡിങ് കമ്പനിയുടെ ക്ലിന്റ് പോൾ എടുത്ത പുതിയ ഹോട്ട് ലുക്ക് ഫോട്ടോഷൂട്ടാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഹെസ് ആൻഡ് കിറ്റ്സ് റിസോർട്ടിൽ വച്ചാണ് ഈ മനോഹരമായ ഫോട്ടോസ് എടുത്തിരിക്കുന്നത്. തൂവെള്ള നിറത്തിലെ മിനി ടോപ്പ് ഡ്രെസ്സിലാണ് സാധിക ഷൂട്ട് എടുത്തിരിക്കുന്നത്. ഈ ഡ്രെസ്സിൽ കാണാൻ എന്ത് ഹോട്ടാണ് എന്നാണ് ആരാധകർ പറയുന്നത്.