സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർ പരസ്പരം സൗഹൃദം പുലർത്തുന്ന കാഴ്ചകൾ വളരെ വിരളമായിട്ട് മാത്രമായിരുന്നു ഒരു സമയം വരെ കണ്ടിട്ടുള്ളത്. പഴയതുപോലെ ഇപ്പോൾ സിനിമയിൽ സൗഹൃദം ഇല്ലെന്ന് പറയുന്നവരുമുണ്ട്. ടെലിവിഷൻ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവരാണ് ഇത്തരം സൗഹൃദങ്ങൾ കൂടുതലായി കാത്തുസൂക്ഷിക്കുന്നത്.
അത്തരത്തിൽ രണ്ട് പേരാണ് നടിമാരായ സാധിക വേണുഗോപാലും വൈഗ റോസും. ഇരുവരും സിനിമ സീരിയൽ രംഗത്ത് ഒരേപോലെ പ്രവർത്തിക്കുന്ന താരങ്ങളാണ്. ഏകദേശം സമപ്രായക്കാരുമാണ് ഇരുവരും. മിക്കപ്പോഴും രണ്ട് പേരും ഒരുമിച്ചുള്ള ഫോട്ടോസും വീഡിയോസുമൊക്കെ ആരാധകർ കാണാറുണ്ട്. കഴിഞ്ഞ വർഷം നടന്ന കേരള ഫാഷൻ ലീഗിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിട്ടുമുണ്ട്.
നാളെ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്ന വിജയ് ചിത്രമായ ബീസ്റ്റിലെ പാട്ടിന് ഒരുമിച്ച് ചുവടുവച്ചിരിക്കുകയാണ് സാധികയും വൈഗയും. വിജയ് ആരാധകരെ കോരിത്തരിപ്പിക്കുന്ന രീതിയിലുള്ള നൃത്തമാണ് ഇരുവരും ചെയ്തത്. ഇതിന് മുമ്പും നിരവധി താരങ്ങൾ ബീസ്റ്റിലെ പാട്ടിന് ചുവടുവച്ചിട്ടുണ്ട്. മിക്കതും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്. അതിലേക്കാണ് ഇവരുടെ ഡാൻസും വന്നിരിക്കുന്നത്.
മോഹൻലാൽ നായകനായ ആറാട്ടിലാണ് അവസാനമായി സാധിക അഭിനയിച്ചത്. ഇത് കൂടാതെ ചില ടെലിവിഷൻ പരിപാടികളിൽ അവതാരകയായും അവതാരകയായും സാധിക തിളങ്ങുന്നുണ്ട്. വൈഗയാകട്ടെ മലയാളത്തിനേക്കാൾ കൂടുതൽ തമിഴിലാണ് സജീവമാണ്. ഇരുവരും ഒരുമിച്ച് ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക്കിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ രണ്ട് പേരും അധികം ആ ഷോയിൽ കാണാറില്ല.