മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സൂപ്പർഹിറ്റ് ചിത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. ദൃശ്യത്തിലെ ജോർജുകുട്ടിയും കുടുംബവും പോലെ തന്നെ ആദ്യ ഭാഗത്ത് ഏറ്റവും ചർച്ചയായ ഒരു പേരായിരുന്നു വരുൺ പ്രഭാകർ. വരുണിന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് ജോർജുകുട്ടിയും കുടുംബവും പൊലീസിന്റെ ചോദ്യമുനയിൽ നിന്നതെന്ന് ഏവർക്കും അറിയുന്ന കാര്യമാണ്.
സിനിമയിൽ വരുൺ പ്രഭാകറായി അഭിനയിച്ചത് റോഷൻ ബഷീർ ആയിരുന്നു. തെലുങ്ക്, തമിഴ് ഭാഷകളിലും വരുണായി അഭിനയിച്ചത് റോഷൻ തന്നെയായിരുന്നു. പ്ലസ് ടു എന്ന സിനിമയിലൂടെയാണ് റോഷൻ അഭിനയ രംഗത്തേക്ക് വരുന്നത്. അതിന് ശേഷം കുറച്ച് സിനിമകളിൽ അഭിനയിച്ചെങ്കിലും ദൃശ്യം ഇറങ്ങിയതോടെയാണ് റോഷന് കൂടുതൽ പേരും പ്രശസ്തിയും ലഭിക്കുന്നത്.
റോഷനൊപ്പമുള്ള ചിത്രം ഇപ്പോൾ മലയാളികൾക്ക് സുപരിചിതയായ ഒരു ടിക്-ടോക്, റീൽസ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന ഒരു പുതിയ പ്രോജക്ടിന്റെ പൂജ ചടങ്ങളിൽ വച്ചെടുത്ത ചിത്രങ്ങളാണ് അഷിക അശോകൻ എന്ന റീൽസ് താരം പോസ്റ്റ് ചെയ്തത്. താരത്തിന്റെ സന്തോഷത്തിന് ഒപ്പം ആരാധകരും പങ്കുചേർന്നിരിക്കുകയാണ്.
“ഈ പ്രൊജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.. പ്രതീക്ഷയോടെ നോക്കുന്നു.. എല്ലാവരുടെയും അനുഗ്രഹങ്ങളും പിന്തുണയും അഭ്യർത്ഥിക്കുന്നു.. ദൈവത്തിന്റെ കൃപ..”, റോഷന് ഒപ്പമുള്ള ചിത്രത്തോടൊപ്പം അഷിക കുറിച്ചു. ഇരുവർക്കും ആശംസകൾ അറിയിച്ച് നിരവധി ആരാധകരാണ് കമന്റ് ബോക്സിൽ എത്തിയത്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.