‘ഇനിയാണ് കളി!! ഡോക്ടർ റോബിനും രജിത് കുമാറും വീണ്ടും ബിഗ് ബോസിലേക്ക്..’ – വീഡിയോ വൈറൽ

ഒരുപാട് പ്രേക്ഷകരുള്ള ഒരു പ്രോഗ്രാമാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം. റിയൽ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസൺ ആണ് ഇപ്പോൾ ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുന്നത്. അതുപോലെ മുമ്പ് നടന്ന നാല് സീസണുകളിലെ പോലെ തന്നെ ഈ തവണയും മികച്ച മത്സരാർത്ഥികളെ തന്നെയാണ് ബിഗ് ബോസ് ടീം കണ്ടെത്തിയിരിക്കുന്നത്.

മുൻവർഷങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പ്രതേകത ഫിസിക്കൽ ടാസ്കുകളിൽ അങ്ങോട്ടും ഇങ്ങോട്ടും കൈയേറ്റമുണ്ടായാലും മത്സരാർത്ഥികൾ അത് ആ സ്പിരിറ്റിൽ മാത്രമാണ് എടുക്കുന്നത്. കഴിഞ്ഞ വർഷം ബിഗ് ബോസിൽ സഹമത്സരാർത്ഥിയെ കൈയേറ്റം ചെയ്തതിന് പുറത്താക്കിയിട്ടുണ്ട്. അതിന് മുമ്പുള്ള സീസണിൽ കണ്ണിൽ കാന്താരി അരച്ച് ചേർത്തതിന് മറ്റൊരു മത്സരാർത്ഥിയെയും ഷോയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

പക്ഷേ പ്രേക്ഷകരിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉണ്ടായതും ആ രണ്ട് മത്സരാർത്ഥികൾക്കാണ്. ഇപ്പോഴിതാ ആ മത്സരാർത്ഥികളെ വീണ്ടും തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് ബിഗ് ബോസ് ടീം. മുൻസീസണുകളിൽ പുറത്താക്കപ്പെട്ട മത്സരാർത്ഥികളായ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ, ഡോക്ടർ രജിത് കുമാർ എന്നിവരെയാണ് ബിഗ് ബോസിലെ വീക്കിലി ടാസ്കിൽ അതിഥികളായി കൊണ്ടുവന്നിരിക്കുന്നത്.

ഇതിന്റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടതോടെ ഇവരുടെ ആരാധകർ ഏറെ ആവേശത്തിലാണ്. റോബിനും രജിതും എന്താണ് ഷോയിൽ ചെയ്യാൻ പോകുന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. ഒരു വലിയ വഴക്കോ ബഹളമോ ഇവർ ഉണ്ടാക്കുമോ അതോ ശാന്തമായി വന്നുപോകുമോ എന്ന് ഇനി കണ്ട് തന്നെ അറിയേണ്ടതാണ്. പുറത്താക്കപ്പെട്ട ഇവരെ കൊണ്ടുവന്നതിന് എതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.