‘സൗന്ദര്യത്തെ വർണിക്കാൻ വാക്കുകളില്ല!! സാരിയിൽ മനം കവർന്ന് നടി ഋതു മന്ത്ര..’ – ഫോട്ടോസ് വൈറലാകുന്നു

ഏറെ വിവാദങ്ങളും ആശയക്കുഴപ്പങ്ങളും നിറഞ്ഞ് നിന്നിരുന്ന ഒരു ബിഗ് ബോസ് സീസൺ ആയിരുന്നു മൂന്നാമത്തേത്. നടൻ മണിക്കുട്ടൻ വിജയിയായി മാറിയ ആ ബിഗ് ഷോ അവസാന ആഴ്ചകളോട് അടുക്കുന്ന സമയത്തായിരുന്നു പരിപാടി നിർത്തി വച്ചിരുന്നത്. പിന്നീട് ആഴ്ചകൾക്ക് ശേഷം വീണ്ടും ഫിനാലെ നടത്തിയപ്പോഴാണ് വോട്ടിങ്ങിൽ മുന്നിലെത്തിയ മണിക്കുട്ടൻ വിജയിയായി മാറിയത്.

ഒരു പക്ഷേ സിനിമയിൽ അഭിനയിക്കുമ്പോൾ താരത്തിന് ലഭിച്ച പിന്തുണയേക്കാൾ വലുതായിരുന്നു ഷോയിൽ നിന്ന് ലഭിച്ചത്. ആ സീസണിൽ തുടക്കത്തിൽ തന്നെ മലയാളികളുടെ ശ്രദ്ധനേടിയ ഒരാളായിരുന്നു മോഡലും ഗായികയായും അഭിനയത്രിയുമായ ഋതു മന്ത്ര. അതിന് മുമ്പ് മലയാളികൾ അധികം കണ്ടിട്ടുള്ള ഒരു മുഖമായിരുന്നില്ല ഋതുവിന്റേത്. എങ്കിലും ഋതു ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു.

ഷോയിൽ വന്ന ഋതുവിന് തുടക്കത്തിലെ ആഴ്ചയിൽ തന്നെ ആരാധകരെ ലഭിച്ചു. പക്ഷേ പ്രേക്ഷകർ വിചാരിച്ച രീതിയിലുള്ള പ്രകടനം ഋതുവിൽ നിന്ന് കാണാൻ സാധിച്ചതുമില്ല. ഷോയിൽ വിജയിയായി വന്നില്ലെങ്കിലും ഒരുപാട് മലയാളികൾക്ക് പ്രിയങ്കരിയാകാൻ ഋതുവിന് സാധിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്സിനെയും ഋതുവിന് ലഭിച്ചിരുന്നു. കേരളത്തിന് പുറത്തും ആരാധകർ ഏറെയാണ്.

അതെ സമയം ഋതു സാരിയിൽ തനി നാടൻ പെൺകുട്ടിയായി ഒരുങ്ങി വന്ന ഒരു മനോഹരമായ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകരുടെ മനസ്സ് കവർന്നിരിക്കുകയാണ്. ഒലിവ് വെഡിങ് കമ്പനിയാണ് ഋതുവിന്റെ ഈ സുന്ദരമായ ഫോട്ടോസ് എടുത്തിരിക്കുന്നത്. സൗന്ദര്യത്തെ വർണിക്കാൻ വാക്കുകളില്ലെന്ന് ചിത്രങ്ങൾക്ക് താഴെ ആരാധകർ കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്.