‘റോസാപ്പൂവിന്റെ അഴകുപോലെ സുന്ദരി!! ക്യൂട്ട് ലുക്കിൽ ബിഗ് ബോസ് താരം ഋതു മന്ത്ര..’ – ഫോട്ടോസ് വൈറൽ

ഇന്ത്യയിൽ തന്നെ ഒരുപാട് പ്രേക്ഷകരുള്ള ഒരു ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബിഗ് ബോസ് പതിപ്പുകൾ നടക്കുന്നുണ്ട്. ഓരോ ഭാഷയിലും അവിടെത്തെ സൂപ്പർസ്റ്റാറുകളാണ് ഹോസ്റ്റായി എത്തുന്നത്. മലയാളത്തിൽ പ്രിയതാരം മോഹൻലാലാണ് ബിഗ് ബോസ് അവതാരകനായി എത്തുന്നത്. വൻ തുകയാണ് ഷോയ്ക്ക് വേണ്ടി മോഹൻലാൽ ഇതുവരെ വാങ്ങിച്ചിട്ടുളളത്.

ഓരോ ബിഗ് ബോസ് സീസണുകൾ കഴിയുമ്പോഴും പ്രേക്ഷകർക്ക് അത്ര സുപരിചിതരമല്ലാത്തവർ പ്രിയപെട്ടവരായി മാറാറുണ്ട്. ആദ്യ സീസണുകൾ മുതൽ ബിഗ് ബോസിന് മലയാളത്തിൽ വലിയ റേറ്റിംഗാണ് ഉളളത്. ബിഗ് ബോസിന്റെ മൂന്ന് സീസണുകളാണ് മലയാളത്തിൽ ഇതുവരെ നടന്നിട്ടുളളത്. മൂന്നാം സീസണിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഋതു മന്ത്ര.

സീസൺ തുടങ്ങിയപ്പോൾ തന്നെ ആദ്യ ആഴ്ചയിൽ തന്നെ ഫേസ്ബുക്കിൽ ഫാൻ പേജുകളും ആർമി ഗ്രൂപ്പുകളും വന്ന മത്സരാർത്ഥിയായിരുന്നു ഋതു മന്ത്ര. മോഡലും നടിയുമായ ഋതു മന്ത്ര ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസിൽ പലപ്പോഴും പാട്ടുകൾ പാടി ഋതു പ്രേക്ഷകരെ കൈയിലെടുത്തിട്ടുണ്ട്. ആദ്യ ആഴ്ചകളിലെ പ്രേക്ഷകരുടെ പിന്തുണ പക്ഷേ ഋതുവിന് അവസാനം ലഭിച്ചില്ല.

ഏഴാം സ്ഥാനമാണ് ബിഗ് ബോസിൽ ഋതുവിന് ലഭിച്ചത്. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ഋതുവിന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കാൻ തുടങ്ങിയിരുന്നു. ഋതുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. റോസ് നിറത്തിലെ വസ്ത്രത്തിൽ അതിസുന്ദരിയായിട്ടാണ് ഋതുവിനെ കാണാൻ സാധിക്കുന്നത്. ഗോഡ്സൺ ജേക്കബാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.