പന്ത്രണ്ടാം വയസ്സിൽ അഭിനയത്തിലേക്ക് എത്തുകയും പതിനാലാം വയസ്സിൽ തന്നെ സിനിമയിൽ രണ്ടാം നായികയായി അഭിനയിക്കുകയും ചെയ്ത താരമാണ് നടി റിനി രാജ്. സിനിമയിൽ തിളങ്ങിയതിനേക്കാൾ പ്രേക്ഷകർ റിനിയെ ഓർത്തിരിക്കുന്നത് സീരിയലുകളിലൂടെയാണ്. ഏഷ്യാനെറ്റിൽ കറുത്തമുത്ത് സീരിയലിലെ ബാലയായി തകർത്ത് അഭിനയിച്ച റിനിയ്ക്ക് ഒരുപാട് ആരാധകരെയും ലഭിച്ചു.
2016-ൽ മഴവിൽ മനോരമയിൽ ആരംഭിച്ച മംഗല്യപട്ട് ആയിരുന്നു റിനിയുടെ ആദ്യ സീരിയൽ. അതിൽ പ്രധാന വേഷമായ മൈനയായി അഭിനയിച്ച റിനി പിന്നീട് മലയാളികൾ കാണുന്നത് കറുത്ത മുത്തിലാണ്. ഇതിനിടയിൽ ചില ചെറിയ സിനിമകളിലും റിനി അഭിനയിക്കുന്നുണ്ടായിരുന്നു. സ്മാർട്ട് ബോയ്സ്, ഒറ്റകൊളം തുടങ്ങിയ സിനിമകളിലും റിനി അഭിനയിച്ചിട്ടുണ്ട്. തമിഴിൽ ഒന്ന്-രണ്ട് സിനിമകളിൽ റിനി അഭിനയിച്ചിരുന്നു.
നിഴൽ, പട്ടൈ കലപ്പ് തുടങ്ങിയ സിനിമകളിൽ തമിഴിൽ റിനി അഭിനയിച്ചത്. കൊല്ലം സ്വദേശിനിയായ റിനി ചെറുപ്രായത്തിൽ തന്നെ കരുത്തുറ്റ വേഷങ്ങൾ സീരിയലിൽ ചെയ്തിട്ടുണ്ട്. 23 വയസ്സ് മാത്രമാണ് റിനിയുടെ പ്രായമെന്ന് പറഞ്ഞാൽ പലരും വിശ്വസിക്കുകയുമില്ല. സ്റ്റാർ മാജിക്കിൽ പങ്കെടുത്ത ശേഷമാണ് റിനിക്ക് അധികം വയസ്സില്ലെന്ന് പലരും തിരിച്ചറിഞ്ഞത്. അതിൽ വന്ന ശേഷമാണ് ആരാധകരും കൂടിയത്.
ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ റിനി വളരെ ആക്ടിവ് ആണ്. ഉത്രാട ദിനത്തിൽ റിനി തന്റെ ആരാധകരുമായി പങ്കുവച്ച ട്രഡീഷണൽ ലുക്ക് ഫോട്ടോസ് ഹൃദയം കവർന്നിരിക്കുകയാണ്. കറുപ്പ് സാരിയിൽ അഴക് ദേവതയായി റിനി തിളങ്ങിയപ്പോൾ ചിത്രങ്ങൾക്ക് താഴെ ബിനീഷ് ബാസ്റ്റിൻ ഉൾപ്പടെയുള്ളവർ കമന്റുമായി എത്തുകയും ചെയ്തു. താരത്തിന് ഓണം ആശംസിച്ചും ഒരുപാട് പേർ കമന്റുകൾ ഇട്ടിട്ടുണ്ട്.