‘ദുബായ് എക്സ്‌പോ ആസ്വദിച്ച് നടി റിമ കല്ലിങ്കൽ, സ്റ്റൈലിഷ് എന്ന് ആരാധകർ..’ – ചിത്രങ്ങൾ വൈറൽ

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമ രംഗത്ത് എത്തിയ താരമാണ് നടി റിമ കല്ലിങ്കൽ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ റിമ മലയാളികളുടെ പ്രിയപ്പെട്ട നായികയായി ഇന്ന് മാറിക്കഴിഞ്ഞു. ഇപ്പോൾ സിനിമയിൽ അഭിനയത്തിന് പുറമേ നിർമ്മാണ മേഖലയിലും റിമ കല്ലിങ്കൽ തന്റെ കഴിവ് തെളിയിക്കുന്നുണ്ട്.

മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി ഭാഷകളിലും റിമ കല്ലിങ്കൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ ഒരു മാറ്റത്തിന് പാത കൊണ്ടുവന്നത് റിമ കൂടിയാണെന്ന് പറയേണ്ടി വരും. സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പലപ്പോഴും തുറന്നടിച്ചിട്ടുള്ള റിമ, ഡബ്ലൂ.സി.സി എന്ന പേരിൽ സ്ത്രീപക്ഷ സംഘടന തുടങ്ങാൻ കാരണമായവരിൽ ഒരാളുകൂടിയാണ്.

സന്തോഷിന്റെ ഒന്നാം രഹസ്യം എന്ന ചിത്രത്തിലാണ് റിമ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. ചിത്തിരൈ സെവ്വാനം എന്ന തമിഴ് സിനിമയാണ് താരത്തിന് അവസാനം പുറത്തിറങ്ങിയത്. അഭിനയത്തിന് പുറമേ നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുളള ഒരാളാണ് റിമ കല്ലിങ്കൽ. മാമാങ്കം എന്ന പേരിൽ ഒരു ഡാൻസ് സ്കൂൾ കൊച്ചയിൽ റിമ കല്ലിങ്കൽ നടത്തുന്നുണ്ട്. ധാരാളം കുട്ടികളാണ് അവിടെ പഠിക്കുന്നത്.

തന്റെ കരിയർ ജീവിതത്തിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് ദുബായിൽ എക്സ്‌പോ കാണാൻ വേണ്ടി പോയിരിക്കുകയാണ് താരം ഇപ്പോൾ. ദുബായ് എക്സ്‌പോയിൽ നിന്നുള്ള താരത്തിന്റെ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും വൈറലാണ്. സ്റ്റൈലിഷ് ലുക്കിലാണ് റീമയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഷിനിഹാസാണ് റിമയുടെ ഈ ദുബായ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.