December 11, 2023

‘ഇത് നമ്മുടെ ചങ്ക്‌സിലെ ജോളി മിസ്സല്ലേ!! ന്യൂ ഇയർ ദുബായിൽ ആഘോഷിച്ച് രമ്യ പണിക്കർ..’ – ഫോട്ടോസ് വൈറൽ

ഒമർ ലുലു സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ ഒരു ചിത്രമായിരുന്നു ചങ്കസ്. ബാലു വർഗീസ്, ഹണി റോസ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ ജോളി മിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഒരുപാട് ആരാധകരെ നേടിയ ഒരു നടിയാണ് രമ്യ പണിക്കർ. സജിത്ത് ജഗദനന്ദൻ സംവിധാനം ചെയ്ത ‘ഒരേ മുഖം’ എന്ന സിനിമയിലാണ് രമ്യ പണിക്കർ ആദ്യമായി അഭിനയിക്കുന്നത്.

ചെറിയ വേഷങ്ങളാണ് രമ്യ സിനിമയിൽ കൂടുതലും അവതരിപ്പിച്ചിരിക്കുന്നത്. ചെറുതാണെങ്കിൽ കൂടിയും കിട്ടിയ വേഷങ്ങളെല്ലാം ഇതുവരെ രമ്യ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഈ അടുത്തിടെ ഇറങ്ങിയ ചോരൻ എന്ന കൊച്ചു ചിത്രത്തിൽ നായികാ വേഷത്തെ അവതരിപ്പിച്ചത് രമ്യയായിരുന്നു. ഗ്ലാമറസ് വേഷങ്ങൾ ചെയ്യാനും രമ്യ പണിക്കർക്ക് കുഴപ്പമൊന്നുമില്ല. ഈ വർഷമിറങ്ങിയ കടുവയിലും രമ്യ അഭിനയിച്ചിരുന്നു.

പൊറിഞ്ചു മറിയം ജോസ്, ഇര, സൺ‌ഡേ ഹോളിഡേ, മാസ്റ്റർപീസ്, മഡോണ തുടങ്ങിയ മലയാള സിനിമകളിൽ രമ്യ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മൂന്നാമത്തെ സീസണിലെ ഒരു മത്സരാർത്ഥി കൂടിയായിരുന്നു രമ്യ. തൊണ്ണൂറാം ദിവസം വരെ ബിഗ് ബോസ് വീട്ടിൽ പിടിച്ചുനിന്ന ശേഷമാണ് രമ്യ പുറത്തായത്. മോഡലിംഗിലും രമ്യ സജീവമാണ്.

ഈ തവണത്തെ ന്യൂഇയർ ആഘോഷങ്ങൾ രമ്യയുടെ ദുബൈയിലായിരുന്നു. പുതുവർഷത്തിൽ അടിച്ചുപൊളിച്ചു ആഘോഷിച്ച രമ്യ അതെ വേഷത്തിലുള്ള ഫോട്ടോസ് ആരാധകർക്ക് വേണ്ടി പങ്കുവച്ചിട്ടുണ്ട്. അതീവ ഗ്ലാമറസ് ലുക്കിലാണ് രമ്യ ഫോട്ടോസിൽ തിളങ്ങിയത്. ഫോട്ടോസ് കണ്ട് ആരാധകർ അമ്പരന്ന് പോവുകയും ചെയ്തു. മലയാളത്തിന് പുറമേ തമിഴിലും രമ്യ അഭിനയിച്ചിട്ടുണ്ട്.