December 11, 2023

‘ശ്രീലങ്കയിൽ അടിച്ചുപൊളിച്ച് ഹണിമൂൺ ആഘോഷിച്ച് നടി റേബ മോണിക്ക ജോൺ..’ – ഫോട്ടോസ് വൈറൽ

നടി റേബ മോണിക്ക ജോണിൻറെ ഏറ്റവും പുതിയ ഹണിമൂൺ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ദേയമാകുന്നു. താൻ ഇനിയും ഇനിയും പോകാനാഗ്രഹിക്കുന്ന ഒരേയൊരു സ്ഥലം ഇതാണ് എന്നാണ് മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് റേബ സോഷ്യൽ മീഡിയയിലൂടെ എഴുതിയിരിക്കുന്നത്. ഭർത്താവാണ് റേബയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്.

ഹണിമൂൺ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമായി മാറിയത്. കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു നടി വിവാഹിതയായത്. ദുബായ് സ്വദേശിയായ ജോയ് മോൻ ജോസഫ് ആണ് വരൻ. ബംഗളൂരൂവിൽ നടന്ന വിവാഹച്ചടങ്ങിൽ ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആയിരുന്നു പങ്കെടുത്തതും.

വിവാഹത്തിന് ചിത്രങ്ങളുൾപ്പെടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. വിവാഹത്തിനുശേഷം യാത്രകളിലെ മനോഹരമായ നിമിഷം കൂടിയായിരുന്നു പുതിയ പോസ്റ്റിലൂടെ പങ്കിട്ടത്. നിവിൻ പോളി നായകനായ ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നായികയായിട്ടാണ് താരം സിനിമയിലെത്തുന്നത്. പിന്നീട് വിജയ് നായകനായ തമിഴ് ചിത്രം ബിഗിലിൽ റേബ അവതരിപ്പിച്ച അനിത എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നീട് നിരവധി കഥാപാത്രങ്ങളായിരുന്നു അന്യഭാഷയിൽ വന്നത്. വിഷ്ണു വിശാൽ നായകനാകുന്ന എഫ്.ഐ.ആർ ആണ് റേബയുടെ പുതിയ ചിത്രം. ഇത് കൂടാതെ നിരവധി മലയാളം, തമിഴ് സിനിമകളാണ് ഷൂട്ടിംഗ് നടക്കുന്നത്. താരത്തിന്റെ പിറന്നാൾ ദിവസം ആയിരുന്നു പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടെന്നും താരം ആരാധകരെ അറിയിച്ചത്.

View this post on Instagram

A post shared by Reba Monica John (@reba_john)