‘ജയറാമിന്റെ മകൾ ചക്കി സിനിമയിലേക്ക്? അഭിനയ കളരിയിൽ പങ്കെടുത്ത് മാളവിക..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ താരങ്ങളുടെ മക്കളുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് അറിയാൻ പ്രേക്ഷകർ എപ്പോഴും ഏറെ താല്പര്യം കാണിക്കാറുണ്ട്. താ രങ്ങളെ പോലെ തന്നെ അവരുടെ മക്കളും സിനിമയിലേക്ക് തന്നെ എത്തുമോ എന്ന ആകാംഷയാണ് ഇതിന് കാരണമാവുന്നത്. മമ്മൂട്ടിയുടെ മകൻ ദുൽഖറും മോഹൻലാലിൻറെ മകൻ പ്രണവും സുരേഷ് ഗോപിയുടെ മകൻ ഗോകുലും ജയറാമിന്റെ മകൻ കാളിദാസും സിനിമയിലേക്ക് എത്തിയിരുന്നു.

എല്ലാവരും അഭിനയത്തിലൂടെ തന്നെയാണ് വരവ് അറിയിച്ചത്. പ്രണവ് മാത്രമാണ് സഹസംവിധായകനായി സിനിമയിൽ നിന്ന ശേഷം അഭിനയത്തിലേക്ക് എത്തിയത്. ഇതുപോലെ ചില താരങ്ങളുടെ പെൺമക്കളും സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് ഈ രംഗത്തേക്ക് വന്നിട്ടുണ്ട്. ജയറാമിന്റെയും പാർവതിയുടെ 2 മക്കളിൽ കാളിദാസ് സിനിമയിൽ ഇതിനോടകം തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

ജയറാമിന്റെ മകൾ മാളവികയും സിനിമയിലേക്ക് തന്നെ എത്തുന്നു എന്നതിന് ചില സൂചനകൾ നൽകി കൊണ്ട് ചില ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. മാളവിക ഒരു അഭിനയ കളരിയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ താരപുത്രി തന്നെ പങ്കുവച്ചിട്ടുണ്ട്. പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റർ നടത്തിയ അഭിനയ കളരിയിലാണ് മാളവിക പങ്കെടുത്തത്.

സിനിമയിലേക്കുള്ള വരവിന്റെ ഭാഗമായിട്ടാണോ ഈ പരിശീലനമെന്ന് ആരാധകർ ചോദിക്കുകയാണ്. തെന്നിന്ത്യയിലെ ഒരുപിടി യുവതാരങ്ങൾക്ക് ഒപ്പമാണ് മാളവികയും അഭിനയ കളരിയിൽ പങ്കെടുത്തത്. നടൻ ദേവ് മോഹൻ, തെലുങ്ക് നടി നിഹാരിക, മോഡൽ ശ്രുതി തുളു, നടൻ സൗരഭ് ഗോയൽ എന്നീ താരങ്ങളാണ് പങ്കെടുത്തത്. “മെച്ചപ്പെട്ടിട്ടുണ്ട്.. ശരിക്കും അല്ല..” എന്ന ക്യാപ്ഷൻ നൽകിയാണ് മാളവിക ചിത്രങ്ങൾ പങ്കുവച്ചത്.