February 27, 2024

‘നമ്മൾ പരസ്പരം ചേർച്ചയുള്ളവരല്ല, പക്ഷേ!! രവീന്ദറിന്റെ കൈപിടിച്ച് മഹാലക്ഷ്മി..’ – ക്യൂട്ട് ജോഡിയെന്ന് ആരാധകർ

തമിഴ് സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി മഹാലക്ഷ്മി. വീഡിയോ ജോക്കിയായി തന്റെ കരിയർ ആരംഭിച്ച മഹാലക്ഷ്മി നിരവധി സൂപ്പർഹിറ്റ് പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. 2007-ൽ തുടങ്ങിയ അരസി എന്ന പരമ്പരയിലാണ് മഹാലക്ഷ്മി ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം ഒന്നിന് പിറകെ ഒന്നായി ധാരാളം സീരിയലുകളിൽ മഹാലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

ടെലിവിഷൻ രംഗത്ത് പതിനഞ്ച് വർഷത്തോളമായി നിറസാന്നിധ്യമായി നിൽക്കുന്ന മഹാലക്ഷ്മി, വാണി റാണി എന്ന സീരിയലിലെ പൂങ്കോടി എന്ന കഥാപാത്രമായി തിളങ്ങിയ ശേഷമാണ് മഹാലക്ഷ്മി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി അഭിനയിച്ചത്. ചെല്ലമ്മയ്, പിള്ളൈ നില, വിലാസ്, അൻബെ വാ തുടങ്ങിയ സൂപ്പർഹിറ്റ് പരമ്പരകളിൽ മഹാലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. 2019-ൽ താരം വിവാഹിതയായിരുന്നു.

എങ്കിൽ അധികം നാൾ ആ ബന്ധം തുടർന്നിരുന്നില്ല. ഈ അടുത്തിടെയാണ് നിർമ്മാതാവായ രവീന്ദർ ചന്ദ്രശേഖറുമായി മഹാലക്ഷ്മി വീണ്ടും വിവാഹിതയായത്. ഏറെ വിവാദങ്ങൾ നിറഞ്ഞയൊരു വിവാഹമായിരുന്നു ഇത്. സോഷ്യൽ മീഡിയയിൽ മഹാലക്ഷ്മിയ്ക്ക് എതിരെ ധാരാളം വിമർശനങ്ങൾ വന്നിരുന്നു. രവീന്ദറിന്റെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി ഈ ബന്ധത്തിൽ എത്തിയതെന്നായിരുന്നു ആക്ഷേപം.

അതുപോലെ രവീന്ദറിന്റെ തടിയെ കുറിച്ചും മോശം കമന്റുകളും ഉണ്ടായിരുന്നു. വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും എതിരെ ഇരുവരും തുറന്നടിച്ചിരുന്നു. ഇപ്പോഴിതാ രവീന്ദറിന്റെ കൈപിടിച്ച് ചേർന്ന് നിൽക്കുന്ന മഹാലക്ഷ്മിയുടെ ചിത്രം ഇരുവരും പങ്കുവച്ചിരിക്കുകയാണ്. “ഞങ്ങൾ മൈഡ് ഫോർ ഈച്ച് അദർ അല്ല, മാഡ് ഫോർ ഈച്ച് അദറാണ്..”, എന്ന ക്യാപ്ഷനാണ് രവീന്ദർ ചിത്രത്തിന് ഒപ്പം നൽകിയത്.