തമിഴ് സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് കരിയർ ആരംഭിച്ച നടിയാണ് രസ്ന പവിത്രൻ. പിന്നീട് മലയാളത്തിലേക്ക് എത്തിയ രസ്ന വളരെ കുറച്ച് സിനിമകളാണ് ചെയ്തിട്ടുള്ളത്. സിനിമയിൽ വന്ന് സജീവമാകുന്നതിന് മുമ്പ് തന്നെ വിവാഹിതയാവുകയും ചെയ്തിരുന്നു താരം. വിവാഹ ശേഷവും സിനിമയിൽ അഭിനയിക്കാൻ താല്പര്യമുള്ള ഒരാളാണ് രസ്നയെന്ന് പ്രേക്ഷകർക്ക് മനസ്സിലായത് കഴിഞ്ഞ വർഷമാണ്.
കഴിഞ്ഞ വർഷമിറങ്ങിയ പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന സിനിമയിൽ രസ്ന അഭിനയിച്ചിരുന്നു. ഇനി കൂടുതൽ സിനിമകളിൽ രസ്നയെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. രസ്നയ്ക്ക് ആരാധകരെ ഒരുപാട് ലഭിക്കാൻ കാരണമായത് മലയാളത്തിലെ രണ്ട് യുവ സൂപ്പർസ്റ്റാറുകളുടെ അനിയത്തിയായി അടുത്തടുത്ത സിനിമകളിൽ അഭിനയിച്ചതുകൊണ്ടാണ്. രണ്ട് സിനിമയും സൂപ്പർഹിറ്റുകളായിരുന്നു.
ആദ്യം പൃഥ്വിരാജിന് ഒപ്പം ഊഴം എന്ന സിനിമയിലും രണ്ടാമത് ദുൽഖർ സൽമാൻ ഒപ്പം ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലും രസ്ന അഭിനയിച്ചിരുന്നു. ഇത് കൂടാതെ ആമി എന്ന മഞ്ജു വാര്യർ ചിത്രത്തിലും രസ്ന അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ കാണുന്ന രസ്നയെ അല്ല ജീവിതത്തിൽ മലയാളികൾക്ക് കാണാൻ സാധിക്കുന്നത്. ധാരാളം ഗ്ലാമറസ് ഷൂട്ടുകൾ നടത്തി ഞെട്ടിച്ചിട്ടുള്ള ഒരാളാണ് രസ്ന.
ദുബൈയിലാണ് താരമിപ്പോൾ താമസിക്കുന്നത്. അവിടെ നിന്നുള്ള തന്റെ ഹോട്ട് സെൽഫികൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് രസ്ന. ഇത്രയും ഹോട്ട് ലുക്ക് പ്രതീക്ഷിച്ചില്ലെന്നും സിനിമയിൽ ഇതുപോലെയുള്ള വേഷങ്ങൾ ലഭിക്കട്ടെ എന്നുമൊക്കെ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സൂര്യ കിരണങ്ങളിൽ മിന്നി തിളങ്ങി നിൽക്കുന്ന രസ്നയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.