സിനിമയിൽ നായികയായി അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും മലയാളികളുടെ മനസ്സിൽ ഇടം നേടുന്ന ഒരുപാട് നടിമാർ മലയാള സിനിമയിലുണ്ട്. ചിലർ സഹോദരി വേഷങ്ങളിലും കോമഡി റോളുകളിലും ക്യാരക്ടർ വേഷങ്ങളിലുമൊക്കെ അഭിനയിച്ച് കഴിവ് തെളിയിച്ച് പ്രേക്ഷക പ്രീതി നേടിയെടുക്കാറുണ്ട്. ഒരുപക്ഷേ നായികയായി അഭിനയിക്കുന്നതിനേക്കാൾ പ്രേക്ഷകരുടെ ഇഷ്ടം അല്ലാത്ത വേഷങ്ങളിൽ അഭിനയിക്കുന്നവർക്ക് കിട്ടാറുണ്ട്.
ഇത്തരത്തിൽ മലയാള സിനിമയിൽ സഹനടി റോളുകളിൽ അഭിനയിച്ച് ഇഷ്ടംപിടിച്ചുപറ്റിയ താരമാണ് നടി രസ്ന പവിത്രൻ. യുവനിരയിലെ സൂപ്പർസ്റ്റാറുകളായ പ്രിത്വിരാജിനും ദുൽഖർ സൽമാന്റെയും അനിയത്തിയായി അഭിനയിച്ച ശേഷമാണ് രസ്ന മലയാളികൾക്ക് പ്രിയങ്കരായി മാറിയത്. ഊഴം, ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമകളിലായിരുന്നു ഇത്. ഈ രണ്ട് സിനിമകളും തിയേറ്ററുകളിൽ വലിയ ഹിറ്റുകളുമായിരുന്നു.
2009-ൽ പുറത്തിറങ്ങിയ മൗനം എന്ന സിനിമയിലാണ് രസ്ന ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം തമിഴിൽ ‘തെരിയാമ ഉന്നെ കാതലിച്ചിട്ടേൻ’ എന്ന സിനിമയിലൂടെ നായികയായും രസ്ന അഭിനയിച്ചിട്ടുണ്ട്. 2019-ലായിരുന്നു രസ്ന വിവാഹിതയായത്. വിവാഹ ശേഷം അഭിനയത്തോടുള്ള തന്റെ ഇഷ്ടം രസ്ന തുടർന്നു. ഈ അടുത്തിടെ ഇറങ്ങിയ പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന സിനിമയിൽ രസ്ന അഭിനയിച്ചിരുന്നു.
സിനിമ കഴിഞ്ഞാൽ രസ്ന ചെയ്യുന്ന ഏറ്റവും സജീവമായ കാര്യം മോഡലിങ്ങാണ്. ഗ്ലാമറസ് ഷൂട്ടുകൾ ചെയ്യുന്ന രസ്ന ചുവപ്പ് ഡ്രെസ്സിൽ ആരാധകരുടെ ഹൃദയം കവരുന്ന ലുക്കിൽ അമ്പരിപ്പിച്ചിരിക്കുകയാണ്. ഇത്രയും ഹോട്ടായി തിളങ്ങി നിൽക്കാൻ രസ്നയെ കൊണ്ടേ പറ്റൂവെന്ന് ആരാധകരും പറയുന്നു. ആഷിഖ് മാഹീയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ദുബൈയിൽ വച്ചാണ് ചിത്രങ്ങളാണ് എടുത്തിരിക്കുന്നത്.