സിനിമയിൽ തനി നാടൻ റോളുകളിൽ അഭിനയിക്കുന്ന താരങ്ങൾ പക്ഷേ യഥാർത്ഥ ജീവിതത്തിൽ ഒരു തനിനാടൻ പെൺകുട്ടി ആയിരിക്കണമെന്നില്ല. മോഡേൺ, ഗ്ലാമറസ് വേഷങ്ങളിൽ പലപ്പോഴും അത്തരം നടിമാരെ കാണുമ്പോൾ വിശ്വസിക്കാൻ ഏറെ പ്രയാസമുള്ളവരാണ് സിനിമ പ്രേക്ഷകർ. ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി രസ്ന പവിത്രൻ.
പൃഥ്വിരാജ് നായകനായ ഊഴം എന്ന സിനിമയിൽ അദ്ദേഹത്തിന്റെ സഹോദരിയായി അഭിനയിച്ച ശേഷമാണ് രസ്നയെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. എന്നാൽ അതായിരുന്നില്ല രസ്നയുടെ ആദ്യ സിനിമ. രസ്ന ആദ്യമായി അഭിനയിക്കുന്നത് ഒരു തമിഴ് സിനിമയിലാണ്. വിജയ് വിഷാന്ത നായകനായ ‘തെരിയമ്മ ഉന്ന കാതലിച്ചിട്ടേൻ’ എന്ന സിനിമയിൽ നായികയായി അഭിനയിച്ചാണ് രസ്നയുടെ വരവ്.
2014-ൽ പുറത്തിറങ്ങിയ ആ സിനിമയ്ക്ക് ശേഷമാണ് ജീത്തു ജോസഫ് ചിത്രമായ ഊഴത്തിൽ അഭിനയിക്കുന്നത്. ഊഴത്തിന് ശേഷവും ജോമോന്റെ സുവിശേഷങ്ങൾ, ആമി തുടങ്ങിയ സിനിമകളിൽ രസ്ന അഭിനയിച്ചിരുന്നു. അതിന് ശേഷം രസ്ന വിവാഹിതയായി. വിവാഹ ശേഷം ഇതുവരെ രസ്ന സിനിമയിൽ അഭിനയിച്ചിട്ടില്ല. പക്ഷേ രസ്നയുടെ ഒരു ശക്തമായ തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
അതിന് സൂചനകൾ നൽകി കൊണ്ട് രസ്ന പുതിയ ഫോട്ടോഷൂട്ടുകൾ ചെയ്യുന്നുണ്ട്. രജീഷ് രാമചന്ദ്രൻ എന്ന ഫോട്ടോഗ്രാഫർ എടുത്ത രസ്നയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് ഫോട്ടോഷൂട്ടിൽ രസ്നയെ കാണാൻ സാധിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.