ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ച് മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുന്ന ഒരുപാട് താരങ്ങളുണ്ടായിട്ടുണ്ട്. ചിലർ ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുകയും വർഷങ്ങൾക്ക് ഇപ്പുറവും ഓർത്തിരിക്കുകയും ഒക്കെ ചെയ്യാറുണ്ട്. ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നതിനേക്കാൾ ഫലം ഒറ്റ കഥാപാത്രം ചെയ്യുന്നതിലേക്ക് താരങ്ങൾക്ക് ലഭിക്കാറുണ്ട്.
2014-ൽ പുറത്തിറങ്ങിയ ‘തെരിയമ്മ ഉന്ന കാതലിച്ചിട്ടേൻ’ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറിയ നടിയാണ് രസ്ന പവിത്രൻ. അതിൽ നായികയായിട്ടാണ് രസ്ന അഭിനയിച്ചത്. ആ സിനിമ അത്ര വിജയമായിരുന്നില്ല. മലയാളിയായ രസ്ന പിന്നീട് അഭിനയിച്ച മലയാളത്തിലാണ്. പൃഥ്വിരാജ് നായകനായ ജീത്തു ജോസഫ് ചിത്രമായ ഊഴത്തിൽ അദ്ദേഹത്തിന്റെ അനിയത്തിയുടെ റോളിൽ അഭിനയിച്ചത് രസ്ന ആയിരുന്നു.
ആ സിനിമ വിജയമാവുകയും രസ്നയെ പ്രേക്ഷകർ ശ്രദ്ധിക്കുകയും ചെയ്തു. ഊഴത്തിലെ പൃഥ്വിരാജിന്റെ അനിയത്തി എന്ന ലേബലിൽ രസ്ന അറിയപ്പെടാനും തുടങ്ങി. രസ്നയുടെ മലയാളത്തിലെ രണ്ടാമത്തെ സിനിമയും ഒരു യൂത്ത് സൂപ്പർസ്റ്റാറിന്റെ സഹോദരി വേഷമായിരുന്നു. ദുൽഖർ സൽമാൻ നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലും സഹോദരി വേഷമാണ് രസ്ന ചെയ്തത്.
ആമി എന്ന സിനിമയിലും രസ്ന അഭിനയിച്ചു. പടച്ചോനെ ഇങ്ങള് കാത്തോളീ ആണ് രസ്നയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. 2019-ൽ രസ്ന വിവാഹിതയായി. അതിന് ശേഷവും രസ്ന തന്റെ കരിയറുമായി മുന്നോട്ട് പോയി. ഇപ്പോഴിതാ അവധി ആഘോഷിക്കാൻ വേണ്ടി ബീച്ചിൽ സമയം ചിലവഴിക്കുന്ന വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് രസ്ന. ഗ്ലാമറസ് ലുക്കിലാണ് രസ്നയെ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
View this post on Instagram